India

മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ഡെയ്ക്കും അഞ്ച് ജീവനക്കാര്‍ക്കും കൊവിഡ്

അദ്ദേഹത്തിന്റെ രണ്ട് ഡ്രൈവര്‍മാര്‍, രണ്ട് പേഴ്‌സനല്‍ സ്റ്റാഫുകള്‍, പാചകക്കാരന്‍ എന്നിവരും ഉള്‍പ്പെടും. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് മുണ്ഡെ.

മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ഡെയ്ക്കും അഞ്ച് ജീവനക്കാര്‍ക്കും കൊവിഡ്
X

മുംബൈ: മഹാരാഷ്ട്രയിലെ എന്‍സിപി നേതാവും സാമൂഹികനീതി മന്ത്രിയുമായ ധനഞ്ജയ് മുണ്ഡെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പേഴ്‌സണല്‍ സ്റ്റാഫുകള്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ സഹായികളായ അഞ്ചുപേര്‍ക്കും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ അദ്ദേഹത്തിന്റെ രണ്ട് ഡ്രൈവര്‍മാര്‍, രണ്ട് പേഴ്‌സനല്‍ സ്റ്റാഫുകള്‍, പാചകക്കാരന്‍ എന്നിവരും ഉള്‍പ്പെടും. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് മുണ്ഡെ. നേരത്തെ മുന്‍ മുഖ്യമന്ത്രിയും നിലവിലെ കാബിനറ്റ് മന്ത്രിയുമായ അശോക് ചവാനും ഭവനമന്ത്രി ജിതേന്ദ്ര അഖാഡയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

മുണ്ഡെ ഉള്‍പ്പെടെ ഇവരില്‍ ആര്‍ക്കും കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിക്കുന്നതിനു മുമ്പ് മുണ്ഡെ വിവിധ പരിപാടികളില്‍ സജീവമായിരുന്നു. ബുധനാഴ്ച നടന്ന സംസ്ഥാന മന്ത്രിസഭായോഗത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. അതിനുമുമ്പ് ഒരു ലബോര്‍ട്ടറിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. വ്യാഴാഴ്ച രാത്രിയാണ് മുണ്ഡെയുടെ പരിശോധനാ റിപോര്‍ട്ടുകള്‍ പുറത്തുവന്നത്. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇതുവരെ 97,000 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

Next Story

RELATED STORIES

Share it