India

കൊറോണ: വുഹാനില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ നീക്കം ശക്തമാക്കി

ചൈനീസ് അധികൃതരുടെ അനുമതി ലഭിച്ചാലുടന്‍ പ്രത്യേക വിമാനം വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനായി ചൈനയിലേക്ക് തിരിക്കുമെന്ന് വിദേശകാര്യമന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ഇന്ത്യയുടെ നീക്കത്തെ ചൈന എതിര്‍ക്കുകയാണ്.

കൊറോണ: വുഹാനില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ നീക്കം ശക്തമാക്കി
X

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിതമേഖലയായ വുഹാനില്‍ കുടങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി ഇന്ത്യ. വിദേശകാര്യ, വ്യോമയാന മന്ത്രാലയങ്ങള്‍ സംയുക്തമായാണ് ഇവരെ നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തുന്നത്. ചൈനീസ് അധികൃതരുടെ അനുമതി ലഭിച്ചാലുടന്‍ പ്രത്യേക വിമാനം വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനായി ചൈനയിലേക്ക് തിരിക്കുമെന്ന് വിദേശകാര്യമന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ഇന്ത്യയുടെ നീക്കത്തെ ചൈന എതിര്‍ക്കുകയാണ്.

ലോകാരോഗ്യസംഘടന ഒഴിപ്പിക്കലിനെ അനുകൂലിക്കുന്നില്ലെന്നായിരുന്നു ഇന്ത്യയിലെ ചൈനീസ് അംബാസിഡറുടെ നിലപാട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒഴിപ്പിക്കല്‍ സാധ്യമല്ലെന്നാണ് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സുന്‍ വെയ്‌ഡോങഗ് വ്യക്തമാക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സംയമനം പാലിക്കണമെന്നും വുഹാനിലെ സ്ഥിതിഗതികളില്‍ ലോകാരോഗ്യസംഘടനയ്ക്ക് ആശങ്കയില്ലെന്നും സുന്‍വെയ്‌ഡോങ് ട്വീറ്റ് ചെയ്തു. വുഹാനിലെ മലയാളി വിദ്യാര്‍ഥികളടക്കമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന സന്ദേശം വിദേശകാര്യമന്ത്രാലയം നല്‍കിയതിന് പിന്നാലെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്.

ചൈനീസ് സ്ഥാനപതിയുടെ നിലപാടിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനുശേഷവും ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹ്യൂബ പ്രവിശ്യയിലെ മലയാളി വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മലയാളി വിദ്യാര്‍ഥികളടക്കം 250 ഓളം ഇന്ത്യക്കാരാണ് വുഹാനില്‍ കുടുങ്ങിക്കിടക്കുന്നത്.

Next Story

RELATED STORIES

Share it