India

റോഡ് നിര്‍മാണം വൈകിയതിന് എന്‍ജിനീയറെ ചെളിയില്‍ കുളിപ്പിച്ചു; കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ മകന്‍ നിതേഷ് റാണെയാണ് അറസ്റ്റിലായത്. റാണെയുടെ രണ്ട് അനുയായികളെയും അറസ്റ്റുചെയ്തിട്ടുണ്ട്. എന്‍ജിനീയര്‍ക്ക് പൊതുനിരത്തില്‍വച്ച് നല്‍കിയ ശിക്ഷ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മുംബൈ- ഗോവ ദേശീയപാതയിലെ കങ്കവാലിയിലാണ് സംഭവം അരങ്ങേറിയത്.

റോഡ് നിര്‍മാണം വൈകിയതിന് എന്‍ജിനീയറെ ചെളിയില്‍ കുളിപ്പിച്ചു; കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍
X

ന്യൂഡല്‍ഹി: മുംബൈയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെളിയില്‍ കുളിപ്പിച്ച് പ്രതിഷേധം രേഖപ്പെടുത്തിയ കോണ്‍ഗ്രസ് എംഎല്‍എയെ പോലിസ് അറസ്റ്റുചെയ്തു. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ മകന്‍ നിതേഷ് റാണെയാണ് അറസ്റ്റിലായത്. റാണെയുടെ രണ്ട് അനുയായികളെയും അറസ്റ്റുചെയ്തിട്ടുണ്ട്. എന്‍ജിനീയര്‍ക്ക് പൊതുനിരത്തില്‍വച്ച് നല്‍കിയ ശിക്ഷ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മുംബൈ- ഗോവ ദേശീയപാതയിലെ കങ്കവാലിയിലാണ് സംഭവം അരങ്ങേറിയത്.

സര്‍വീസ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാവാത്തതിനെത്തുടര്‍ന്ന് ജനങ്ങള്‍ ദുരിതത്തിലായ സാഹചര്യത്തിലാണ് പ്രതിഷേധസൂചകമായി എന്‍ജിനീയറെ വിളിച്ചുവരുത്തി എംഎല്‍എയും അണികളും ചെളിയില്‍ കുളിപ്പിച്ച് പ്രാകൃതമായ ശിക്ഷ നടപ്പാക്കിയത്. കങ്കവാലിയിലെ ഒരു പാലത്തിനു സമീപത്തുവച്ച് റാണെയും അനുയായികളും ബക്കറ്റില്‍ ചെളിനിറച്ച് എന്‍ജിനീയറായ പ്രകാശ് ഷേദേക്കറുടെ മേല്‍ ഒഴിക്കുകയായിരുന്നു. ദേഹമാസകലം ചെളിയില്‍ മുങ്ങിയ എന്‍ജിനീയറെ പിന്നീട് പാലത്തില്‍ കെട്ടിയിടുകയും ചെയ്തു. ഇതിനുശേഷം എന്‍ജിനീയറെ റാണ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണയുടെ മകനാണ് നിതേഷ് റാണേ. ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതമെന്തെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ബോധ്യപ്പെടുന്നതിനുവേണ്ടിയാണ് ഇത്തരത്തിലൊരു ശിക്ഷ നല്‍കിയതെന്നാണ് സംഭവത്തെക്കുറിച്ച് എംഎല്‍എയും അനുയായികളും പറയുന്നത്. നിര്‍മാണം പൂര്‍ത്തിയാവാതെ കുണ്ടും കുഴിയും ചെളിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര ജനങ്ങള്‍ക്ക് ഓരോദിവസവും ദുരിതപൂര്‍ണമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്‍ജിനീയറുടെ കഴിവില്ലായ്മയാണ് ഇതിന് കാരണമെന്നും റാണെ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഇതിന് മുമ്പും നിതേഷ് റാണെ ആക്രമിക്കുന്ന സംഭവം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

2017ല്‍ ഒരു യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് മീന്‍ കഷണം എറിഞ്ഞെന്നായിരുന്നു പരാതി. അതേസമയം, എന്‍ജിനീയറെ ചെളിയില്‍ കുളിപ്പിച്ച നിതേഷ് റാണെയുടെ നടപടിയെ പിതാവ് നാരായണ്‍ റാണെ തള്ളിക്കളഞ്ഞു. റോഡിന്റെ പ്രശ്‌നത്തില്‍ പ്രതിഷേധം നടത്തുകയെന്നത് ശരിയായ നടപടിയാണ്. എന്നാല്‍, അതിന് തിരഞ്ഞെടുത്ത അക്രമത്തിന്റെ വഴി ശരിയല്ല. താന്‍ ഒരിക്കലും ഇതിനെ പിന്തുണയ്ക്കില്ല. മകന്റെ പ്രവൃത്തിയില്‍ താന്‍ മാപ്പുപറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശില്‍ ബിജെപി എംഎല്‍എ ആകാശ് വിജയവര്‍ഗീയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റിനു മര്‍ദിച്ച സംഭവം അടുത്തിടെ വിവാദമായിരുന്നു.

Next Story

RELATED STORIES

Share it