India

കര്‍ണാടക നിയമസഭയ്ക്കു മുന്നില്‍ ഗോമൂത്ര പൂജയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ 'ശുദ്ധീകരണം'

കര്‍ണാടക നിയമസഭയ്ക്കു മുന്നില്‍ ഗോമൂത്ര പൂജയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശുദ്ധീകരണം
X

ബെംഗളുരു: നിയമസഭാ സമ്മേളനം ചേരുന്നതിനു തൊട്ടുമുന്‍പ് കര്‍ണാടക വിധാന്‍ സഭയ്ക്ക് മുന്നില്‍ ഗോമൂത്രം തളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ

'ശുദ്ധീകരണം'. തിങ്കളാഴ്ച രാവിലെ പുതിയ സര്‍ക്കാരിന്റെ ആദ്യസമ്മേളനം ചേരുന്നതിനു മുന്‍പായിരുന്നു സംഭവം. പൂജാരിയുമായെത്തി പൂജകള്‍ നടത്തിയതിനു ശേഷമാണ് ഒരു സംഘം ആളുകള്‍ ഗോമൂത്രം തളിച്ചത്. ശുദ്ധീകരണത്തിന്റെ ഭാഗമായാണ് വിധാന്‍ സഭയ്ക്ക് പുറത്ത് ഗോമൂത്രം തളിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. കോണ്‍ഗ്രസ് ഭരണത്തിലേറിയാല്‍ ഗോമൂത്രം തെളിച്ച് നിയമസഭ ശുദ്ധീകരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായി ഡി കെ ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it