രാഹുല്‍ യോഗ ചെയ്തില്ല, അതിനാല്‍ കോണ്‍ഗ്രസ് തോറ്റു; വിചിത്ര വാദവുമായി രാംദേവ്
ഒരു വര്‍ഷം മുന്‍പ് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും സ്ഥിരമായി യോഗ ചെയ്യാറുണ്ടെന്നും അവരുമായി നല്ല സൗഹൃദത്തിലാണെന്നും ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞ ബാബാ രാംദേവാണ് ഇപ്പോള്‍ മറുവാദവുമായെത്തിയത്
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റതിനു കാരണം രാഹുല്‍ ഗാന്ധി യോഗ ചെയ്യാത്തതിനാലാണെന്ന വിചിത്രവാദവുമായി യോഗ ഗുരു ബാബാ രാംദേവ്. പതിവായി യോഗ ചെയ്യുന്നവര്‍ക്ക് അച്ഛേ ദിന് ആയിരിക്കും. മോദിജി പരസ്യമായി യോഗ ചെയ്യുന്നു. ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാ ഗാന്ധിയും സ്ഥിരമായി യോഗ ചെയ്തിരുന്നു. എന്നാല്‍ അവരുടെ പിന്‍ഗാമിയായ രാഹുല്‍ ഗാന്ധി യോഗ ചെയ്യുന്നില്ല. അതിനാലാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി തോറ്റത്. യോഗ ചെയ്യുന്നവര്‍ക്ക് അച്ഛേദിന്‍ വരുമെന്നും ബാബാ രാംദേവ് പറഞ്ഞു. ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനാചരണ ഭാഗമായി വിപുലമായ പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും സ്ഥിരമായി യോഗ ചെയ്യാറുണ്ടെന്നും അവരുമായി നല്ല സൗഹൃദത്തിലാണെന്നും ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞ ബാബാ രാംദേവാണ് ഇപ്പോള്‍ മറുവാദവുമായെത്തിയത്.
RELATED STORIES
കർണാടകയിലെ പാഠപുസ്തകങ്ങളിൽ നിന്ന് പെരിയാറും നാരായണ ഗുരുവും പുറത്ത്
20 May 2022 1:58 AM GMTസംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ...
20 May 2022 1:31 AM GMTഎംഎൻഎസിന്റെ ഭീഷണി: ഔറംഗസേബ് സ്മൃതി കുടീരം അടച്ചു
20 May 2022 1:05 AM GMT1991ലെ ആരാധനാലയ നിയമത്തോടെ വിവാദങ്ങള്‍ക്കിടമില്ലതായി; ഗ്യാന്‍വാപി...
19 May 2022 7:19 PM GMTടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മൂന്നു പേര്...
19 May 2022 6:55 PM GMTഡല്‍ഹിയില്‍ 13കാരിയെ കൂട്ടബലാത്സംഗംചെയ്തു; കൗമാരക്കാരന് ഉള്‍പ്പെടെ...
19 May 2022 6:25 PM GMT