India

പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റച്ചട്ട ലംഘനമെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി കോണ്‍ഗ്രസ്

പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റച്ചട്ട ലംഘനമെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി കോണ്‍ഗ്രസ്
X

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി കോണ്‍ഗ്രസ്. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായ അനില്‍ അക്കര കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വനിതാ സംവരണ ബില്ല് ലോക്‌സഭയില്‍ പരാജയപ്പെട്ടതിന് പിന്നാലെ ശനിയാഴ്ച രാത്രിയാണ് പ്രധാനമന്ത്രി ദൂരദര്‍ശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സമയത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രധാനമന്ത്രി രാഷ്ട്രീയ പ്രചാരണം നടത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. പ്രധാനമന്ത്രി നടത്തിയ ഔദ്യോഗിക അഭിസംബോധനയില്‍ രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാനും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉന്നയിക്കാനും ശ്രമിച്ചു. ഇത് ഔദ്യോഗിക പ്ലാറ്റ്ഫോമിന്റെ ദുരുപയോഗമാണെന്നും അനില്‍ അക്കര ആരോപിച്ചു.

Next Story

RELATED STORIES

Share it