ഇന്ത്യയുടെ ദേശീയഗാനത്തില്‍ മാറ്റം വരുത്തണമെന്ന് കോണ്‍ഗ്രസ് എംപി

ഇത് രണ്ടാം തവണയാണ് ദേശീയഗാനം മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് റിപുന്‍ ബോറ രാജ്യസഭയില്‍ സ്വകാര്യ ബില്‍ കൊണ്ട് വരുന്നത്. 2016ലായിരുന്നു മുന്‍പ് അദ്ദേഹം ബില്‍ അവതരിപ്പിച്ചത്.

ഇന്ത്യയുടെ ദേശീയഗാനത്തില്‍ മാറ്റം വരുത്തണമെന്ന്  കോണ്‍ഗ്രസ് എംപി

ന്യൂഡല്‍ഹി: ജനഗണമന എന്നാരംഭിക്കുന്ന ഇന്ത്യയുടെ ദേശീയഗാനത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി. ദേശീയ ഗാനത്തില്‍ നിന്ന് ശത്രു രാജ്യമായ പാക്കിസ്ഥാനിലെ സിന്ധ് ഒഴിവാക്കണമെന്നാണ് പ്രധാന ആവശ്യം. അസമില്‍നിന്നുള്ള എംപി റിപുന്‍ ബോറയാണ് രാജ്യസഭയില്‍ സ്വകാര്യബില്‍ അവതരിപ്പിച്ചത്. ഇന്ത്യയുടെ വടക്കുകിഴക്കിനെ കൂടി ഉള്‍പ്പെടുത്തണമെന്നും സിന്ധ് എന്നത് ഒഴിവാക്കണമെന്നും ബില്ലില്‍ ആവശ്യപ്പെട്ടു.

ഇത് രണ്ടാം തവണയാണ് ദേശീയഗാനം മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് റിപുന്‍ ബോറ രാജ്യസഭയില്‍ സ്വകാര്യ ബില്‍ കൊണ്ട് വരുന്നത്. 2016ലായിരുന്നു മുന്‍പ് അദ്ദേഹം ബില്‍ അവതരിപ്പിച്ചത്. വടക്കുകിഴക്ക് ഇന്ത്യയുടെ പ്രധാന ഭാഗമാണെന്നും എന്നാല്‍, ദേശീയഗാനത്തില്‍ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top