India

ഗോവയിലും കോണ്‍ഗ്രസിന് അഗ്നിപരീക്ഷ; ബിജെപിയില്‍ ചേര്‍ന്ന 10 എംഎല്‍എമാര്‍ ഇന്ന് അമിത്ഷായെ കാണും

ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവടക്കം 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തിയതാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയത്. തങ്ങള്‍ പാര്‍ട്ടി വിടുകയാണെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറും മറ്റു ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാരുമാണ് നിയമസഭാ സ്പീക്കര്‍ക്ക് കത്തുനല്‍കിയത്.

ഗോവയിലും കോണ്‍ഗ്രസിന് അഗ്നിപരീക്ഷ; ബിജെപിയില്‍ ചേര്‍ന്ന 10 എംഎല്‍എമാര്‍ ഇന്ന് അമിത്ഷായെ കാണും
X

പനാജി: കര്‍ണാടകയിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തിനിടെ ഗോവയിലും കോണ്‍ഗ്രസിന് അഗ്നിപരീക്ഷ. ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവടക്കം 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തിയതാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയത്. തങ്ങള്‍ പാര്‍ട്ടി വിടുകയാണെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറും മറ്റു ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാരുമാണ് നിയമസഭാ സ്പീക്കര്‍ക്ക് കത്തുനല്‍കിയത്. മുഖ്യമന്ത്രി പ്രമോദ് സാവന്തും ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബായും ഇവരോടൊപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസ് വിട്ട എംഎല്‍എമാര്‍ ഇന്ന് ഡല്‍ഹിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.

ഗോവയില്‍ ആകെ 15 എംഎല്‍എമാരാണ് നിലവില്‍ കോണ്‍ഗ്രസിനുള്ളത്. ഇതില്‍ 10 പേര്‍ ബിജെപിയിലേക്ക് പോവുന്നതോടെ കോണ്‍ഗ്രസിന്റെ അംഗസഖ്യ അഞ്ചായി ചുരുങ്ങും. 40 അംഗ ഗോവ നിയമസഭയില്‍ ബിജെപിക്ക് 17 എംഎല്‍എമാരാണുളളത്. കോണ്‍ഗ്രസ് വിമതര്‍കൂടി എത്തുന്നതോടെ ബിജെപിയുടെ കക്ഷിനില 27 ആവും. നിലവില്‍ മൂന്ന് അംഗങ്ങളുള്ള ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെയും മൂന്ന് സ്വതന്ത്രന്‍മാരുടേയും പിന്തുണയോടെയാണ് ബിജെപി സംസ്ഥാനം ഭരിക്കുന്നത്. അംഗസംഖ്യ 21 കടക്കുന്നതോടെ സംസ്ഥാനം ഒറ്റയ്ക്ക് ഭരിക്കാനുള്ള കേവലഭൂരിപക്ഷം ബിജെപിക്ക് ലഭിക്കും. ഇതോടെ ഗോവ മന്ത്രിസഭയില്‍ വന്‍അഴിച്ചുപണി നടത്താനുള്ള സാധ്യകളാണ് തെളിയുന്നത്.

Next Story

RELATED STORIES

Share it