India

ബാലാകോട്ടിന് പാര്‍ട്ടി തെളിവ് ചോദിച്ചതില്‍ പ്രതിഷേധം; ബീഹാറില്‍ കോണ്‍ഗ്രസ് നേതാവ് രാജിവച്ചു

ബീഹാറിലെ കോണ്‍ഗ്രസ് വക്താവ് വിനോദ് ശര്‍മയാണ് പാര്‍ട്ടി പദവികളും അംഗത്വവും രാജിവച്ചത്. ബാലാകോട്ട് ആക്രമണത്തില്‍ തെളിവ് ചോദിച്ച കോണ്‍ഗ്രസ് നിലപാട് തന്നെ ഏറെ അസംതൃപ്തനാക്കിയെന്നും അതിനാലാണ് രാജിവയ്ക്കുന്നതെന്നും വിനോദ് ശര്‍മ എഎന്‍ഐയോട് പ്രതികരിച്ചു.

ബാലാകോട്ടിന് പാര്‍ട്ടി തെളിവ് ചോദിച്ചതില്‍ പ്രതിഷേധം; ബീഹാറില്‍ കോണ്‍ഗ്രസ് നേതാവ് രാജിവച്ചു
X

പാറ്റ്‌ന: ബാലാകോട്ടില്‍ സായുധരുടെ പരിശീലന ക്യാംപുകള്‍ക്കുനേരേ ഇന്ത്യ നടത്തിയ വ്യോമാക്രമണം സംബന്ധിച്ച് തന്റെ പാര്‍ട്ടി തെളിവ് ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് രാജിവച്ചു. ബീഹാറിലെ കോണ്‍ഗ്രസ് വക്താവ് വിനോദ് ശര്‍മയാണ് പാര്‍ട്ടി പദവികളും അംഗത്വവും രാജിവച്ചത്. ബാലാകോട്ട് ആക്രമണത്തില്‍ തെളിവ് ചോദിച്ച കോണ്‍ഗ്രസ് നിലപാട് തന്നെ ഏറെ അസംതൃപ്തനാക്കിയെന്നും അതിനാലാണ് രാജിവയ്ക്കുന്നതെന്നും വിനോദ് ശര്‍മ എഎന്‍ഐയോട് പ്രതികരിച്ചു. പാര്‍ട്ടിയുടെ ഇത്തരം നിലപാടുകളില്‍ താന്‍ നിരാശനാണ്.

അസന്തുഷ്ടനായി പാര്‍ട്ടിയില്‍ തുടരുന്നതില്‍ അര്‍ഥമില്ല. മറ്റ് രാഷ്ട്രീയവൈരമെല്ലാം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും പറഞ്ഞ വിനോദ് ശര്‍മ, ചിലര്‍ വ്യോമാക്രമണത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 250 സായുധര്‍ കൊല്ലപ്പെട്ടെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ അവകാശവാദത്തിന് തെളിവ് ചോദിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് പ്രധാനമായും വ്യോമാക്രമണത്തില്‍ തെളിവ് ചോദിച്ച് രംഗത്തെത്തിയത്.

Next Story

RELATED STORIES

Share it