India

ക്രിസ്മസ് ആഘോഷത്തിനിടെ മതവികാരം വ്രണപ്പെടുത്തി: രണ്‍ബീര്‍ കപൂറിനെതിരെ പരാതി

ക്രിസ്മസ് ആഘോഷത്തിനിടെ മതവികാരം വ്രണപ്പെടുത്തി: രണ്‍ബീര്‍ കപൂറിനെതിരെ പരാതി
X

മുംബൈ:ക്രിസ്മസ് ആഘോഷത്തിനിടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനെതിരെ മുംബൈയില്‍ പരാതി. സഞ്ജയ് തിവാരി എന്നയാളാണ് അഭിഭാഷകരായ ആശിഷ് റായ്, പങ്കജ് മിശ്ര എന്നിവര്‍ മുഖേന ഘട്‌കോപ്പര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയില്‍ ഇതുവരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല.

രണ്‍ബീര്‍ കപൂര്‍ ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ വിഡിയോ വൈറലായിരുന്നു. ഭാര്യയും നടിയുമായ ആലിയ ഭട്ടിനെയും രണ്‍ബീര്‍ കപൂറിനൊപ്പം വിഡിയോയില്‍ കാണാം. പരമ്പരാഗത ക്രിസ്മസ് ചടങ്ങിന്റെ ഭാഗമായി രണ്‍ബീര്‍ പുഡ്ഡിങ്ങില്‍ മദ്യം ഒഴിക്കുകയും തീ കത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മദ്യം ഒഴിച്ച് തീ കൊളുത്തുന്നതിനിടെ, 'ജയ് മാതാ ദി' എന്നു പറയുന്നുണ്ടെന്ന് അവകാശപ്പെട്ടാണ് സഞ്ജയ് തിവാരി പരാതി നല്‍കിയത്.


''ഹിന്ദുമതത്തില്‍, മറ്റു ദേവതകളെ ധ്യാനിക്കുന്നതിനു മുന്‍പ് അഗ്‌നിദേവനെ ധ്യാനിക്കാറുണ്ട്. എന്നാല്‍ രണ്‍ബീര്‍ കപൂറും കുടുംബാംഗങ്ങളും മറ്റൊരു മതത്തിന്റെ ഉത്സവം ആഘോഷിക്കുമ്പോള്‍, ബോധപൂര്‍വം ലഹരി ഉപയോഗിക്കുകയും 'ജയ് മാതാ ദി' എന്ന് വിളിക്കുകയും ചെയ്തു'' എന്ന് പരാതിയില്‍ പറയുന്നു.





Next Story

RELATED STORIES

Share it