India

ത്രിപുര മുഖ്യമന്ത്രിക്കെതിരേ ഗാര്‍ഹിക പീഡന പരാതി

ത്രിപുര മുഖ്യമന്ത്രിക്കെതിരേ ഗാര്‍ഹിക പീഡന പരാതി
X

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെതിരേ ഗാര്‍ഹിക പീഡന പരാതി. ഭാര്യ നിതിയാണ് ബിപ്ലബിനെതിരേ ന്യൂഡല്‍ഹിയിലെ തീസ് ഹസാരി കോടതിയില്‍ പരാതി നല്‍കിയത്. ബിപ്ലബ് കുമാറില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ടും നിതി ഹരജി സമര്‍പിച്ചിട്ടുണ്ട്.

ത്രിപുരയിലെ രണ്ടര പതിറ്റാണ്ട് നീണ്ട സിപിഎം ഭരണം അട്ടിമറിച്ചാണ് ബിപ്ലബ് കുമാര്‍ ദേബിന്റെ നേതൃത്വത്തില്‍ ബിജെപി അധികാരം പിടിച്ചത്. മഹാഭാരത കാലം മുതല്‍ ഇന്റര്‍നെറ്റ്, സാറ്റലൈറ്റ് സംവിധാനങ്ങള്‍ നിലനിന്നിരുന്നു എന്ന വിചിത്ര പ്രസ്താവന ദേബ് മുമ്പ് ഇറക്കിയിരുന്നു. സിവില്‍ സര്‍വീസസ് പരീക്ഷയില്‍ സിവില്‍ എന്‍ജിനീയര്‍മാര്‍ മാത്രം ഇരിയ്ക്കണമെന്നുള്ള ദേബിന്റെ പ്രസ്താവനയും വന്‍ ശ്രദ്ധ നേടുകയും പരിഹസിക്കപ്പെടുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it