വരുന്നൂ, വാഹനത്തില്‍ ഇന്ധനം നിറയ്‍ക്കാൻ റീചാർജ് സംവിധാനം
ഒരു ലിറ്റര്‍ മുതല്‍ എത്ര രൂപയ്ക്കുവരെ വേണമെങ്കിലും ഇന്ധനം റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതാണ്. ഗുജറാത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം ആദ്യം നടപ്പിലാക്കുന്നത്.

ന്യുഡൽഹി: റീചാര്‍ജ് ചെയ്‍ത് വാഹനത്തില്‍ ഇന്ധനം നിറയ്‍ക്കാനുള്ള സംവിധാനം വരുന്നു. വാഹനത്തിന്റെ ഗ്ലാസില്‍ പതിപ്പിച്ച സ്റ്റിക്കറിലാണ് റീചാര്‍ജ് ചെയ്യേണ്ടത്. ടോള്‍ പ്ലാസകളില്‍ ഉപയോഗിക്കുന്ന ഫാസ്റ്റാഗിനു സമാനമായി പെട്രോള്‍ പമ്പുകളിലും വാഹന പാര്‍ക്കിങ് സ്ഥലങ്ങളിലും റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന ഫാസ്റ്റാഗ് സംവിധാനം രാജ്യത്താകെ വരാന്‍ പോകുകയാണെന്നാണ് റിപോര്‍ട്ടുകള്‍.
അക്ഷയ കേന്ദ്രങ്ങള്‍, മൊബൈല്‍ വാലറ്റുകള്‍, പൊതുസേവന കേന്ദ്രങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഫാസ്റ്റാഗ് വാങ്ങാന്‍ സാധിക്കുന്നതാണ്. ഫാസ്റ്റാഗ് ലഭിക്കാന്‍ പണം നല്‍കേണ്ടി വരുമെങ്കിലും ഇടപാടുകള്‍ക്കു സര്‍വീസ് നിരക്ക് ഈടാക്കേണ്ടതില്ലെന്നാണു തീരുമാനം.
പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറ ഫാസ്റ്റാഗിന്റെ ചിത്രമെടുത്താണ് ഇന്ധനം നിറയ്‌ക്കേണ്ടത്. ഇതിന്റെ പണം ഫാസ്റ്റാഗില്‍ നിന്നു കുറയും. ഒരു ലിറ്റര്‍ മുതല്‍ എത്ര രൂപയ്ക്കുവരെ വേണമെങ്കിലും ഇന്ധനം റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതാണ്. ഗുജറാത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം ആദ്യം നടപ്പിലാക്കുന്നത്.
RELATED STORIES
'പിണറായിയും മോദിയും തമ്മില്‍ രഹസ്യ പാക്കേജ്'; ഫാഷിസത്തെ നേരിടുന്നതില്‍ ...
28 May 2022 4:33 PM GMTമഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ഉപ വകഭേദം കണ്ടെത്തി; രോഗികളില്‍...
28 May 2022 2:39 PM GMTയുക്രെയ്ന് തുടര്‍ച്ചയായി ആയുധം നല്‍കുന്നത് അപകടകരം; ജര്‍മനിക്കും...
28 May 2022 2:16 PM GMTകര്‍ണാടകയില്‍ വീണ്ടും ഹിജാബ് വിവാദം; കോളജില്‍ ഹിജാബ് ധരിച്ചെത്തിയ...
28 May 2022 1:33 PM GMTജനമഹാസമ്മേളന മുദ്രാവാക്യം: സമാനതകളില്ലാത്ത വേട്ട; ഇതുവരെ 24 പേര്...
28 May 2022 1:21 PM GMTവര്‍ഗീയ പ്രസംഗം: പി സി ജോര്‍ജിനോട് നാളെ സ്റ്റേഷനില്‍ ഹാജരാകാന്‍...
28 May 2022 12:43 PM GMT