- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വഭേദഗതി ബില്‍: മുസ്‌ലിം ലീഗും കോണ്‍ഗ്രസും സുപ്രിംകോടതിയിലേക്ക്
മുസ്‌ലിം ലീഗ് ഇന്ന് സുപ്രിംകോടതിയില്‍ ഹരജി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. നാല് എംപിമാരും ഒന്നിച്ചെത്തിയാവും കോടതിയില്‍ ഹരജി നല്‍കുക. ബില്ലിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസും അറിയിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കിയത് ചോദ്യംചെയ്ത് കോണ്‍ഗ്രസും മുസ്‌ലിം ലീഗും സുപ്രിംകോടതിയെ സമീപിക്കുന്നു. മുസ്‌ലിം ലീഗ് ഇന്ന് സുപ്രിംകോടതിയില്‍ ഹരജി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. നാല് എംപിമാരും ഒന്നിച്ചെത്തിയാവും കോടതിയില്‍ ഹരജി നല്‍കുക. ബില്ലിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസും അറിയിച്ചിട്ടുണ്ട്. ബില്‍ പാസാക്കിയതിനെതിരേ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷത്തുനിന്നുമുയരുന്നത്. രാജ്യസഭയില്‍ ബില്ലിന്‍മേലുള്ള ചര്‍ച്ചയ്ക്കിടയില്‍ കോണ്‍ഗ്രസ് നേതാക്കളും ആഭ്യന്തരമന്ത്രി അമിത് ഷായുമായി രൂക്ഷമായ വാഗ്വാദങ്ങളാണ് അരങ്ങേറിയത്.
ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന ദിനമെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചപ്പോള്‍, രാജ്യത്തിന്റെ ഭരണഘടനാ ചരിത്രത്തിലെ കറുത്ത ദിനമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പ്രതികരിച്ചത്. ഇന്ത്യയുടെ ബഹുസ്വരതയ്‌ക്കെതിരായ വര്‍ഗീയശക്തികളുടെ വിജയമാണ് രാജ്യസഭയിലുണ്ടായതെന്നും ബില്‍ ഇന്ത്യയെ വിഭജിക്കുമെന്നും സോണിയാ ഗാന്ധി പറഞ്ഞു. 105 നെതിരേ 125 വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭയില്‍ പാസായത്. ശിവസേനയും ബിഎസ്പിയും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നിരുന്നു. നേരത്തെ ലോക്‌സഭയും ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ പൗരത്വഭേദഗതി ബില്‍ നിയമമായി മാറും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















