ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും
BY SHN13 Jun 2019 5:23 PM GMT
X
SHN13 Jun 2019 5:23 PM GMT
ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം. ഈ വര്‍ഷം തന്നെ ഇന്ത്യയിലേക്ക് ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനമുണ്ടാകും. ഉടന്‍തന്നെ ഇരു രാജ്യങ്ങളും ഇതിനുള്ള തയ്യാറെടുപ്പ് ആരംഭിക്കുമെന്നും വിദേശകാര്യ സെക്രട്ടറി വിജയ് കേശവ് ഗോഖലെ പറഞ്ഞു. ഷാങ്ഹായ് ഉച്ചകോടിയോടനുബന്ധിച്ച് ഇരു രാഷ്ട്ര തലവന്‍മാരും നടത്തിയ ഉഭയകക്ഷി യോഗത്തിലാണ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കിയത്. ഇന്ന് ഉച്ചയ്ക്കാണ് ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിഷ്‌കെകില്‍ എത്തിയത്. ഉച്ചകോടിക്ക് മുന്നോടിയായാണ് അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങുമായി കൂടിക്കാഴ്ച്ച നടത്തിയത്.
Next Story
RELATED STORIES
മോയിന്‍ അലി(93) വെടിക്കെട്ട് ചെന്നൈയെ രക്ഷിച്ചു; രാജസ്ഥാന് ലക്ഷ്യം 151 ...
20 May 2022 3:53 PM GMTബിസിസിഐ പ്രസിഡന്റ് ഗാംഗുലിക്ക് കൊല്‍ക്കത്തയില്‍ പുതിയ ഭവനം
20 May 2022 1:44 PM GMTസിഎസ്കെയ്ക്ക് ഐപിഎല്ലില്‍ ഇന്ന് അവസാന അങ്കം; എതിരാളി രാജസ്ഥാന്
20 May 2022 9:06 AM GMTകോഹ്ലിയുടെ തിരിച്ചുവരവില്‍ ആര്‍സിബി ടോപ് ഫോറില്‍; ടൈറ്റന്‍സ് വീണു
19 May 2022 6:23 PM GMTഐപിഎല്‍; ടൈറ്റന്‍സിനെ മറികടക്കാന്‍ ചാലഞ്ചേഴ്സിന് ലക്ഷ്യം 169 റണ്‍സ്
19 May 2022 4:19 PM GMTറിങ്കുവിന്റെ പോരാട്ടം വിഫലം; ലഖ്നൗവിന് പ്ലേ ഓഫ് ബെര്‍ത്ത്;...
18 May 2022 7:02 PM GMT