India

ലൈവില്‍ സ്ത്രീകളോട് അശ്ലീലം; യൂ ട്യൂബര്‍ പബ്ജി മദന്‍ അറസ്റ്റില്‍

കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ മദന്‍ ഒളിവിലാണ്. കഴിഞ്ഞ ദിവസം മദന്റെ ഭാര്യ കൃതികയെ പോലിസ് അറസ്റ്റുചെയ്തിരുന്നു. മദന്റെ യൂ ട്യൂബ് ചാനല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭാര്യ കൃതികയാണ്. ഇവര്‍ക്കെതിരെയും കേസെടുത്തിരുന്നു.

ലൈവില്‍ സ്ത്രീകളോട് അശ്ലീലം; യൂ ട്യൂബര്‍ പബ്ജി മദന്‍ അറസ്റ്റില്‍
X

ചെന്നൈ: ലൈവ് വീഡിയോ സ്ട്രീമിങ്ങിനിടെ സ്ത്രീകളോട് അശ്ലീലം പറഞ്ഞതിന്റെ പേരില്‍ പ്രമുഖ തമിഴ് യൂ ട്യൂബര്‍ പബ്ജി മദന്‍ (മദന്‍ കുമാര്‍) അറസ്റ്റിലായി. ധര്‍മപുരിയില്‍നിന്നുമാണ് ഇയാളെ സിറ്റി പോലിസിന്റെ സൈബര്‍ ക്രൈം വിഭാഗമാണ് അറസ്റ്റുചെയ്തത്. ധര്‍മപുരിയില്‍ ഒരുസുഹൃത്തിന്റെ വീട്ടിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ മദന്‍ ഒളിവിലാണ്. കഴിഞ്ഞ ദിവസം മദന്റെ ഭാര്യ കൃതികയെ പോലിസ് അറസ്റ്റുചെയ്തിരുന്നു. മദന്റെ യൂ ട്യൂബ് ചാനല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭാര്യ കൃതികയാണ്. ഇവര്‍ക്കെതിരെയും കേസെടുത്തിരുന്നു.

മദന്റെ വീട്ടില്‍നിന്ന് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും പോലിസ് നേരത്തെ പിടിച്ചെടുത്തിരുന്നു. മദനെതിരേ 157 സ്ത്രീകളാണ് പോലിസില്‍ പരാതി നല്‍കിയത്. 'മദന്‍', 'ടോക്‌സിക് മദന്‍ 18+' എന്നിവ ഉള്‍പ്പെടെ മദന് നിരവധി യൂ ട്യൂബ് ചാനലുകളുണ്ട്. പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ് വഴി ലക്ഷങ്ങള്‍ വരുമാനം നേടുന്ന പബ്ജി മദന്‍ കളിക്കിടെ സഹകളിക്കാരായ സ്ത്രീകളോടും പ്രായപൂര്‍ത്തിയാവാത്ത കുട്ടികളോടും അശ്ലീലം പറഞ്ഞതാണ് കേസിനാധാരം.

പബ്ജി ഗെയിം നിരോധിച്ചിട്ടുണ്ടെങ്കിലും പല വഴികളിലൂടെ ഇപ്പോഴും കളിക്കാന്‍ കഴിയും. ഈ സാധ്യതയാണു തമിഴ്‌നാട്ടിലെ പ്രമുഖ യൂ ട്യൂബറായ പബ്ജി മദന്‍ ഉപയോഗപ്പെടുത്തിയത്. ഇവ യുട്യൂബില്‍ ലൈവ് സ്ട്രീമിങ് നടത്തി ലക്ഷങ്ങളാണ് ഇയാള്‍ ഉണ്ടാക്കിയിരുന്നത്. സഹകളിക്കാരുമായി നടത്തുന്ന ദ്വയാര്‍ത്ത, അശ്ലീല പ്രയോഗങ്ങളുമായിരുന്നു മദന്റെ പബ്ജി 18 പ്ലസ് എന്ന ചാനലിന്റെ പ്രത്യേകത. പദപ്രയോഗങ്ങള്‍ പരിധി വിട്ടതോടെ സഹകളിക്കാരി ചെന്നൈ പോലിസില്‍ പരാതി നല്‍കി.

തൊട്ടുപിന്നാലെയാണ് 150 സ്ത്രീകള്‍ പോലിസിനെ സമീപിച്ചത്. ഇതോടെയാണു പോലിസ് തിരച്ചില്‍ തുടങ്ങിയത്. തന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു മദന്‍ യൂ ട്യൂബ് ലൈവില്‍ എത്തി വെല്ലുവിളിച്ചതോടെ കേസന്വേഷണം ക്രൈംബ്രാഞ്ച് സിഐഡി വിഭാഗം ഏറ്റെടുത്തു. ഐപിസിയുടെ 509, 294 (ബി) വകുപ്പുകള്‍, ഐടി നിയമത്തിലെ 4 വകുപ്പുകളുമാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. കൂടാതെ നിരോധിത ഗെയിം കളിച്ചതിനും കേസുണ്ട്. മദനെ ചെന്നൈയിലേക്ക് കൊണ്ടുവന്ന് പോലിസ് കൂടുതല്‍ അന്വേഷണം നടത്തും. മദനുമായി കൂടുതല്‍ ആളുകള്‍ക്ക് ബന്ധമുണ്ടോയെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it