India

ചന്ദ്രയാന്‍ 2: രാജ്യത്തിന്റെ ആഹ്ലാദത്തില്‍ പങ്കുചേരുന്നുവെന്ന് പോപുലര്‍ ഫ്രണ്ട്

ഈയൊരു ചരിത്രദൗത്യം സാധ്യമാക്കുന്നതിന് കഠിനാധ്വാനവും ഏകോപനവും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിച്ച ഐഎസ്ആര്‍ഒയിലെ മുഴുവന്‍ ശാസ്ത്രജ്ഞരെയും സാങ്കേതികവിദഗ്ധരെയും അദ്ദേഹം അഭിനന്ദിച്ചു.

ചന്ദ്രയാന്‍ 2: രാജ്യത്തിന്റെ ആഹ്ലാദത്തില്‍ പങ്കുചേരുന്നുവെന്ന് പോപുലര്‍ ഫ്രണ്ട്
X

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 2 വിക്ഷേപണം നടത്തിയതിന്റെ മഹത്തായ സന്ദര്‍ഭത്തില്‍ രാജ്യത്തിന്റെ ആഹ്ലാദത്തില്‍ പങ്കുചേരുന്നുവെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഈയൊരു ചരിത്രദൗത്യം സാധ്യമാക്കുന്നതിന് കഠിനാധ്വാനവും ഏകോപനവും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിച്ച ഐഎസ്ആര്‍ഒയിലെ മുഴുവന്‍ ശാസ്ത്രജ്ഞരെയും സാങ്കേതികവിദഗ്ധരെയും അദ്ദേഹം അഭിനന്ദിച്ചു.

മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ചുതന്നെ നമ്മുടെ ബഹിരാകാശപേടകത്തിന് ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ഭൂമിക്ക് പുറത്തുളള നമ്മുടെ പര്യവേഷണത്തിന് വമ്പിച്ച ചെലവാണ് വരുന്നത്. നിരവധി ക്ഷേമപദ്ധതികള്‍ക്ക് നീക്കിവയ്‌ക്കേണ്ട ഫണ്ടുകളുടെ ചെലവിലാണ് ഇതൊക്കെ നടക്കുന്നത്. അതുകൊണ്ടുതന്നെ, ചന്ദ്രയാന്‍ പോലുള്ള വന്‍കിട പദ്ധതികളുടെ ഫലമായി ലഭിക്കുന്ന കണ്ടെത്തലുകളും നൂതന ആശയങ്ങളും മുഴുവന്‍ ഇന്ത്യന്‍ പൗരന്‍മാരുടെയും ജീവിതനിലവാരത്തില്‍ ഉയര്‍ച്ചയുണ്ടാവാന്‍ സാഹയകമാവുമെന്ന പ്രത്യാശ അദ്ദേഹം പങ്കുവച്ചു.

Next Story

RELATED STORIES

Share it