India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: മുന്‍ ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദ കൊച്ചാറിന് ജാമ്യം; രാജ്യം വിട്ടുപോവരുതെന്ന് കോടതി

ജാമ്യത്തുകയായി അഞ്ചുലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണം, കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോവരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് പ്രത്യേക പിഎംഎല്‍എ കോടതി ജാമ്യം അനുവദിച്ചത്. ഐസിഐസിഐ ബാങ്ക്- വീഡിയോകോണ്‍ ഗ്രൂപ്പ് വായ്പാ തട്ടിപ്പുകേസില്‍ കൊച്ചാര്‍ മുംബൈ പ്രത്യേക കോടതിയില്‍ വെള്ളിയാഴ്ച ഹാജരായിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: മുന്‍ ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദ കൊച്ചാറിന് ജാമ്യം; രാജ്യം വിട്ടുപോവരുതെന്ന് കോടതി
X

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഐസിഐസിഐ ബാങ്കിന്റെ മുന്‍ സിഇഒയായ ചന്ദ കൊച്ചാറിന് ജാമ്യം അനുവദിച്ചു. ജാമ്യത്തുകയായി അഞ്ചുലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണം, കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോവരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് പ്രത്യേക പിഎംഎല്‍എ കോടതി ജാമ്യം അനുവദിച്ചത്. ഐസിഐസിഐ ബാങ്ക്- വീഡിയോകോണ്‍ ഗ്രൂപ്പ് വായ്പാ തട്ടിപ്പുകേസില്‍ കൊച്ചാര്‍ മുംബൈ പ്രത്യേക കോടതിയില്‍ വെള്ളിയാഴ്ച ഹാജരായിരുന്നു.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹാജരാക്കിയ തെളിവുകള്‍ അവര്‍ക്കെതിരെ വിചാരണതുടരാന്‍ പര്യമാപ്തമാണെന്ന് ഈമാസം തുടക്കത്തില്‍ കോടതി വ്യക്തമാക്കിയിരുന്നു. ഇതേ കേസില്‍ ചന്ത കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിനെയും കഴിഞ്ഞ സപ്തംബറില്‍ അറസ്റ്റുചെയ്തിരുന്നു. ഇദ്ദേഹമിപ്പോഴും ജയിലിലാണ്. ജാമ്യത്തിലിറങ്ങിയാലും ഇദ്ദേഹത്തിനും കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടാന്‍ കഴിയില്ല.

2019 ഫെബ്രുവരിയിലാണ് ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ ഗ്രൂപ്പിന്റെ വേണുഗോപാല്‍ ധൂട്ട് എന്നിവര്‍ക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഐസിഐസിഐ ബാങ്ക് ക്രമവിരുദ്ധമായി വീഡിയോകോണ്‍ ഗ്രൂപ്പിന് 1875 കോടി രൂപ വായ്പ നല്‍കിയെന്നതായിരുന്നു കേസ്. കൊച്ചാര്‍ സിഇഒ ആയിരുന്ന സമയത്ത് ഐസിഐസിഐ ബാങ്ക് നല്‍കിയ മറ്റ് രണ്ട് വായ്പകളെക്കുറിച്ചും ഇഡി അന്വേഷണം നടത്തുന്നുണ്ട്.

Next Story

RELATED STORIES

Share it