India

സിബിഎസ്ഇ 10, 12 ക്ലാസുകളുടെ പരീക്ഷ തിയതി പ്രഖ്യാപിച്ചു

2021 അവസാനം നടത്തിയ ആദ്യ ടേം പരീക്ഷയുടെ റിസല്‍ട്ട് പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് സിബിഎസ്ഇ അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.

സിബിഎസ്ഇ 10, 12 ക്ലാസുകളുടെ പരീക്ഷ തിയതി പ്രഖ്യാപിച്ചു
X

ന്യൂഡൽഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26 ന് നടക്കും. ഓഫ്‌ലൈന്‍ രീതിയലാണ് പരീക്ഷ നടത്തുന്നത്. ചോദ്യങ്ങള്‍ സിബിഎസ്ഇ വെബ്‌സൈറ്റിലുള്ള മാതൃകയിലായിരിക്കും.

പരീക്ഷ കലണ്ടര്‍ വൈകാതെ പ്രസിദ്ധീകരിക്കും. രാജ്യത്തെ കൊവിഡ് സാഹചര്യം പരിശോധിച്ച ശേഷമാണ് തിയതി തീരുമാനിച്ചത്. എന്നാല്‍ 2021 അവസാനം നടത്തിയ ആദ്യ ടേം പരീക്ഷയുടെ റിസല്‍ട്ട് പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് സിബിഎസ്ഇ അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.

Next Story

RELATED STORIES

Share it