സിബിഎസ്ഇ 10ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 99.04 ശതമാനം വിജയം

ന്യൂഡല്‍ഹി: സിബിഎസ്ഇ 10ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 99.04 ശതമാനമാണ് വിജയം. രജിസ്റ്റര്‍ ചെയ്ത 20,97,128 പേരില്‍ 20,76,997 പേര് വിജയിച്ചു. തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമത്- 99.99% വിജയം. ബംഗളൂരു (99.96), ചെന്നൈ (99.94) മേഖലകള്‍ രണ്ടും മൂന്നും സ്ഥാനത്ത്. ഗുവാഹത്തി 90.54% വിജയവുമായി 16 മേഖലകളില്‍ ഏറ്റവും പിന്നില്‍. വിജയത്തില്‍ പെണ്‍കുട്ടികളാണ് മുന്നില്‍. 99.24% പെണ്‍കുട്ടികള്‍ വിജയിച്ചപ്പോള്‍ ആണ്‍കുട്ടികളുടെ വിജയശതമാനം 98.89 ആണ്. 95 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയതു 57,824 പേര് (2.76%). 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയതു 2,00,962 പേര് (9.58%) കേന്ദ്രീയ വിദ്യാലയങ്ങളില്‍ 100 ശതമാനം വിജയം.
cbseresults.nic.in, cbse.gov.in, cbse.nic.in എന്നീ വെബ്സൈറ്റുകള്‍ വഴി പരീക്ഷാഫലം അറിയാം. ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ digilocker.gov.in ലും DamwKv എന്ന ആപ്പിലും വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഫലങ്ങള്‍ അറിയാം. കൊവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ സിബിഎസ്ഇ പരീക്ഷ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരമുള്ള പ്രത്യേക മൂല്യനിര്‍ണയം അടിസ്ഥാനമാക്കിയാണ് ഫലം കണക്കാക്കിയിരിക്കുന്നത്. ഇതുപ്രകാരം ഒരോ വിഷയത്തിലെയും 20 മാര്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളിലേപ്പോലെ ഇന്റേണല്‍ അസസ്മെന്റിനും 80 മാര്‍ക്ക് കഴിഞ്ഞ ഒരുവര്‍ഷം നടന്ന വിവിധ പരീക്ഷകളുടെ മാര്‍ക്കുകളുടെ അടിസ്ഥാനത്തിലുമാണ്.
മേല്‍പ്പറഞ്ഞ വെബ്സൈറ്റുകള്‍വഴി വിദ്യാര്‍ഥികള്‍ക്ക് അവരുടെ മാര്‍ക്ക് ഷീറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. വിദ്യാര്‍ഥികള്‍ക്ക് പ്രാക്ടിക്കല്‍, യൂനിറ്റ് ടെസ്റ്റുകള്‍, പ്രീബോര്ഡുകള്, മിഡ് ടേമുകള്‍ എന്നിവ അടിസ്ഥാനമാക്കി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് മൂല്യനിര്‍ണയം നടത്തിയത്. പരീക്ഷയില്ലാതെ പത്താം ക്ലാസിലെ ഫലങ്ങള്‍ ഇതാദ്യമായാണ് ബോര്‍ഡ് പ്രഖ്യാപിക്കുന്നത്. 20 ലക്ഷത്തിലധികം പേരാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തത്.
RELATED STORIES
പ്രിയ വര്‍ഗീസിനെ നിയമിച്ചത് സര്‍ക്കാരല്ല; നിയമപ്രകാരമുള്ള...
17 Aug 2022 4:10 PM GMT'സൂപ്പര്‍ വാസുകി'യുടെ പരീക്ഷണ ഓട്ടം നടത്തി റെയില്‍വെ
17 Aug 2022 3:37 PM GMTസ്വര്‍ണ്ണക്കവര്‍ച്ചയിലെ കമ്മീഷനില്‍ തര്‍ക്കം: യുവാവില്‍നിന്ന് കാറും...
17 Aug 2022 3:20 PM GMTപ്രിയ വർഗീസിന്റെ നിയമന നടപടി ഗവർണർ സ്റ്റേ ചെയ്തു
17 Aug 2022 2:58 PM GMTഗുജറാത്തില്‍ ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വെറുതേ വിട്ടു;...
17 Aug 2022 1:42 PM GMTഫ്ലാറ്റിലെ കൊലപാതകത്തിന് പിന്നില്‍ ലഹരിമരുന്ന് തര്‍ക്കം; ഇരുവരും...
17 Aug 2022 9:51 AM GMT