India

പിരിച്ചുവിട്ട ആദായനികുതി കമ്മീഷണറുടെ വീട്ടിലും ഓഫിസിലും സിബിഐ റെയ്ഡ്

വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, അനാവശ്യ ആനുകൂല്യങ്ങള്‍ നേടിയെടുക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശ്രീവാസ്തവയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് തിരച്ചില്‍ ആരംഭിച്ചത്.

പിരിച്ചുവിട്ട ആദായനികുതി കമ്മീഷണറുടെ വീട്ടിലും ഓഫിസിലും സിബിഐ റെയ്ഡ്
X

ന്യൂഡല്‍ഹി: ജോലിയില്‍നിന്ന് പിരിച്ചുവിട്ട ആദായനികുതി കമ്മീഷണര്‍ എസ് കെ ശ്രീവാസ്തവയുടെ നോയിഡയിലെ വീട്ടിലും ഓഫിസിലും സിബിഐ റെയ്ഡ് നടത്തി. വെള്ളിയാഴ്ച ആരംഭിച്ച റെയ്ഡ് ശനിയാഴ്ചയും തുടരുകയാണ്. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, അനാവശ്യ ആനുകൂല്യങ്ങള്‍ നേടിയെടുക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശ്രീവാസ്തവയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് തിരച്ചില്‍ ആരംഭിച്ചത്.

റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ സിബിഐ പുറത്തുവിട്ടിട്ടില്ല. അളവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കല്‍, ലൈംഗികപീഡനം, അഴിമതി തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ശ്രീവാസ്തവ ഉള്‍പ്പടെ ആദായ നികുതി വകുപ്പിലെ 12 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത വിരമിക്കല്‍ നല്‍കിയിരുന്നു. ഉദ്യോഗസ്ഥതലത്തിലെ ശുദ്ധീകരണം ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയിരുന്നത്. പിരിച്ചുവിട്ട 12 ഉദ്യോഗസ്ഥരില്‍ ഏഴുപേര്‍ കമ്മീഷണര്‍മാരായിരുന്നു.

Next Story

RELATED STORIES

Share it