- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആന്ധ്രയിൽ ജാതി നിർമ്മൂലന പ്രസ്ഥാനം നേതാവ് യുഎപിഎ പ്രകാരം അറസ്റ്റിൽ
കഴിഞ്ഞ ഒരു മാസത്തിനിടയിൽ ആന്ധ്രാപ്രദേശിൽ 10 പൊതുപ്രവർത്തകരാണ് യുഎപിഎ പ്രകാരം അറസ്റ്റിലായതെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.

വിജയവാഡ: ആന്ധ്രാപ്രദേശിൽ ജാതി നിർമ്മൂലന പ്രസ്ഥാനം നേതാവ് ദുഡ്ഡു പ്രഭാകറെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. മാവോവാദി ബന്ധമാരോപിച്ചാണ് ദലിത് നേതാവിനെ അറസ്റ്റ് ചെയതിരിക്കുന്നത്. ബുധനാഴ്ച്ച രാവിലെയാണ് ആന്ധ്രാ പോലിസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ആന്ധ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ജാതി ഉന്മൂലനത്തിനായുള്ള സമര സമിതിയായ ''കുല നിർമൂലന പോരാട്ട സമിതി''യുടെ സംസ്ഥാന പ്രസിഡന്റാണ് ദുഡ്ഡു പ്രഭാകർ. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ആന്ധ്രാപ്രദേശിൽ 10 പൊതുപ്രവർത്തകരാണ് യുഎപിഎ പ്രകാരം അറസ്റ്റിലായതെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.
ഗുണ്ടൂർ, വിശാഖപട്ടണം പോലിസ് സ്റ്റേഷനുകളിലായി രണ്ട് കേസുകളാണ് പോലിസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗുണ്ടൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ 27 പ്രതികളും വിശാഖപട്ടണത്ത് 64 പ്രതികളുമാണ് കേസിൽ ഉൾപ്പെട്ടതെന്നാണ് പോലിസ് പറയുന്നത്. ഈ രണ്ട് കേസുകളിൽ നിന്നുമായി പത്ത് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സാംസ്കാരിക പ്രവർത്തകരും ദലിത് അവകാശ പ്രവർത്തകരും അഭിഭാഷകരുമാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് മനുഷ്യാവകാശ പ്രവർത്തകൻ എൻ വേണുഗോപാൽ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















