India

'ഹിന്ദുമതവികാരം വ്രണപ്പെടുത്തി'; ആലിയ ഭട്ടിനും മഹേഷ് ഭട്ടിനുമെതിരേ കേസ്

കൈലാസ് മാനസരോവറിന്റെ ചിത്രമാണ് പോസ്റ്ററിൽ ഉപയോ​ഗിച്ചിരിക്കുന്നത്.

ഹിന്ദുമതവികാരം വ്രണപ്പെടുത്തി; ആലിയ ഭട്ടിനും മഹേഷ് ഭട്ടിനുമെതിരേ കേസ്
X

മുംബൈ: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് താരം ആലിയ ഭട്ട്, നിർമാതാക്കളായ മഹേഷ് ഭട്ട്, മുകേഷ് ഭട്ട് എന്നിവർക്കെതിരേ കേസ്. ഇവരുടെ ഏറ്റവും പുതിയ ചിത്രമായ സഡക് 2-ന്റെ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്.

കൈലാസ് മാനസരോവറിന്റെ ചിത്രമാണ് പോസ്റ്ററിൽ ഉപയോ​ഗിച്ചിരിക്കുന്നത്. ഇത് ഹിന്ദുമത വികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് മുസഫർപൂർ സ്വദേശിയായ ചന്ദ്ര കിഷോർ പരാശർ പരാതി നൽകിയിരിക്കുന്നത്. കേസിൽ മുസഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജൂലൈ 8 ന് വീണ്ടും വാദം കേൾക്കും. ഐപിസി 295 എ,120 ബി എന്നിവ പ്രകാരമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

29 മുമ്പ് മഹേഷ് മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ചു ബോളിവുഡിൽ മഹാവിജയം നേടിയ റൊമാന്റിക് ത്രില്ലർ സിനിമയായിരുന്നു 1991-ൽ പുറത്തിറങ്ങിയ സഡക്. 29 കൊല്ലം മുമ്പിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ' സഡക് 2 ' എന്ന പേരിൽ പുറത്തിറങ്ങുന്നത്. ഒടിടി റീലീസായി പുറത്തിറക്കാനാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ തീരുമാനം. റീലീസ് തിയ്യതി ഉടൻ പ്രഖ്യാപിക്കും.

Next Story

RELATED STORIES

Share it