India

ഗൂഗ്ള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ അണക്കെട്ടില്‍ വീണ് യുവാവ് മരിച്ചു

ശനിയാഴ്ച രാത്രി മഹാരാഷ്ട്രയിലെ ഏറ്റവും ഉയരം കൂടിയ കല്‍സുബായ് മലയിലേക്ക് ട്രക്കിനിങ്ങിനു പോയതാണ് മൂവരും

ഗൂഗ്ള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ അണക്കെട്ടില്‍ വീണ് യുവാവ് മരിച്ചു
X

മുംബൈ: ഗൂഗ്ള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ അണക്കെട്ടില്‍ വീണ് യുവാവ് മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുളള അകോലെയിലാണ് സംഭവം നടന്നത്. മൂന്ന് പേരായിരുന്നു കാറിലുണ്ടായിരുന്നത്. രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു. അടുത്തുള്ള ഒരു മലയിൽ ട്രെക്കിങ്ങിനു പോകുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിൽ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുള്ള അകോലെയിലാണ് അപകടം നടന്നത്. പുനെ പിംപ്രി- ചിഞ്ച്‌വാഡിൽ താമസിക്കുന്ന വ്യാപാരി സതിഷ് ഗുലെ (34)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഗുരു ശേഖർ, സമീർ രാജുർകർ എന്നിവർ നീന്തി രക്ഷപ്പെട്ടു. വാഹനം മുങ്ങുന്നതു കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് മൃതദേഹവും കാറും അണക്കെട്ടിൽ നിന്ന് പുറത്തെടുത്തത്.

ശനിയാഴ്ച രാത്രി മഹാരാഷ്ട്രയിലെ ഏറ്റവും ഉയരം കൂടിയ കല്‍സുബായ് മലയിലേക്ക് ട്രക്കിനിങ്ങിനു പോയതാണ് മൂവരും. ഇവിടേക്കുളള വഴി അറിയില്ലാത്തതിനാലാണ് ഇവര്‍ ഗൂഗ്ള്‍ മാപ്പിനെ ആശ്രയിച്ചത്. ഗൂഗ്ള്‍ കാണിച്ച റോഡിലൂടെ യാത്ര ചെയ്ത ഇവര്‍ അണക്കെട്ടില്‍ വീഴുകയായിരുന്നു.

Next Story

RELATED STORIES

Share it