India

ഡല്‍ഹിയില്‍ കാര്‍ പൊട്ടിത്തെറിച്ച് സ്‌ഫോടനം; മരണം 13 ആയി

ഡല്‍ഹിയില്‍  കാര്‍ പൊട്ടിത്തെറിച്ച് സ്‌ഫോടനം; മരണം 13 ആയി
X

ന്യൂഡല്‍ഹി: ചെങ്കോട്ടക്ക് സമീപം കാര്‍ പൊട്ടിത്തെറിച്ച് നടന്ന സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. 18 പേര്‍ക്ക് പരിക്കേറ്റു, ഇവരില്‍ പലരുടെയും നില ഗുരുതരമായി തുടരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ എല്‍.എന്‍.ജെ.പി ആശുപത്രിയിലേക്ക് മാറ്റി. ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഗേറ്റ് നമ്പര്‍ ഒന്നിന് സമീപമാണ് തിങ്കളാഴ്ച വൈകുന്നേരം സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തത്. മെട്രോ സ്റ്റേഷന് സമീപം നിര്‍ത്തിയ ഐ20 കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്തുള്ള വാഹനങ്ങളിലേക്കും തീപടര്‍ന്നു.

അതേസമയം, വേഗത കുറച്ചുവന്ന കാര്‍ ചെങ്കോട്ടക്ക് സമീപമുള്ള സിഗ്‌നലില്‍ നിര്‍ത്തിയതിന് പിന്നാലെയാണ് സ്‌ഫോടനമുണ്ടായതെന്ന് ഡല്‍ഹി പൊലീസ് കമീഷണര്‍ സതീഷ് ഗോള്‍ച പറഞ്ഞു.




Next Story

RELATED STORIES

Share it