റദ്ദാക്കിയ ജെറ്റ് എയര്‍വെയ്‌സിന്റെ വിദേശ സര്‍വീസുകള്‍ മറ്റ് വിമാനങ്ങള്‍ക്ക് നല്‍കും
നിലവില്‍ ഏതാനും ആഭ്യന്തരസര്‍വീസുകളില്‍ മറ്റു വിമാനങ്ങള്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം സര്‍വീസ് നിര്‍ത്തിവച്ച ജെറ്റ് എയര്‍വെയ്‌സിന്റെ വിദേശ സര്‍വീസുകള്‍ മറ്റ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് നല്‍കുന്നു. നിലവില്‍ ഏതാനും ആഭ്യന്തരസര്‍വീസുകളില്‍ മറ്റു വിമാനങ്ങള്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, വിസ്താര തുടങ്ങിയ വിമാനക്കമ്പികളുടെ പ്രതിനിധികളുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം സെക്രട്ടറി പ്രദീപ് സിങ് ഖരോല ഇന്നലെ ചര്‍ച്ച നടത്തി.
ഏറ്റവും കൂടുതല്‍ തിരക്കുള്ള സെക്ടറില്‍ പെട്ടെന്ന് സര്‍വീസ് ആരംഭിക്കാനാവശ്യമായ കാര്യങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ വ്യോമയാനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. 3 മുതല്‍ 4 മാസം വരെയായിരിക്കും താല്‍ക്കാലിക സര്‍വീസ് ആരംഭിക്കാനുള്ള അനുമതി ലഭിക്കുക. ജെറ്റ് എയര്‍വെയ്‌സ് സര്‍വീസ് നിര്‍ത്തിയത് കാരണം ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുന്നത് പ്രവാസി മലയാളികളാണ്. മൊത്തം സീറ്റുകളില്‍ 25 ശതമാനത്തോളം കുറവുവന്നതിനെ തുടര്‍ന്ന് ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
RELATED STORIES
അനീതിയോട് മുട്ടുമടക്കില്ല- നുണപ്രചാരകര്‍ക്ക് മറുപടി നല്കി...
28 May 2022 3:01 AM GMT'കോടതിയുടെ ആ ഞെട്ടല്‍ ഏകപക്ഷീയമാണ്, വല്ലാത്ത വേട്ടയാണ്, തുറന്ന...
27 May 2022 4:14 PM GMTഹിന്ദുവായി ജനിച്ചതില്‍ അഭിമാനിക്കുന്നു എന്ന് പറയുന്ന പിന്നാക്ക...
27 May 2022 2:05 PM GMTമുസ് ലിംകള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ഹിന്ദുമതം വെടിയുക ഓരോ...
23 May 2022 1:17 PM GMTപുഴു വെറുമൊരു മുഖ്യധാരാസിനിമയല്ല
20 May 2022 11:22 AM GMTഗ്യാന്വാപിക്കടിയില് ഒളിഞ്ഞിരിക്കുന്നത്...
18 May 2022 10:42 AM GMT