India

ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹകേസ് റദ്ദാക്കുക; മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി

'ഞാനാണ് രാഷ്ട്രം' എന്ന് വാദിച്ച ഹിറ്റ്‌ലറെ പോലെ തന്നെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നത് ഇനിയും അംഗീകരിക്കാനാവില്ല.

ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹകേസ് റദ്ദാക്കുക; മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
X

കോഴിക്കോട്: സംവിധായികയും ലക്ഷദ്വീപ് ആക്റ്റിവിസ്റ്റുമായ ഐഷ സുല്‍ത്താനക്കെതിരേ ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി.

വിമര്‍ശകരെ രാജ്യദ്രോഹിയാക്കുക എന്നത് ഫാഷിസത്തിന്റെ ഒന്നാമത്തെ ലക്ഷണമാണെന്നും യൂത്ത് ലീഗ് ഐഷ സുല്‍ത്താനയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നുവെന്നും ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ: വി കെ ഫൈസല്‍ ബാബു ആവശ്യപ്പെട്ടു.

ലക്ഷദ്വീപ് ജനത അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരേ സംസാരിക്കുന്നത് ജനാധിപത്യ സമരത്തിന്റെ ഭാഗമായാണ്. ഒരു നാടിന്റെ സമാധാനം തകര്‍ക്കുന്ന പ്രഫുല്‍ കോഡ പട്ടേലിന്റെ ഏകാധിപത്യത്തിനെതിരായ പ്രയോഗമാണ് ഐഷ നടത്തിയ ജൈവായുധം എന്ന പ്രയോഗം. അതിന്റെ പേരില്‍ 124എ, 153 തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തത് ന്യായീകരിക്കാനാവില്ല.

'ഞാനാണ് രാഷ്ട്രം' എന്ന് വാദിച്ച ഹിറ്റ്‌ലറെ പോലെ തന്നെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നത് ഇനിയും അംഗീകരിക്കാനാവില്ല. ഇതുപോലെ രാജ്യദ്രോഹക്കേസുകള്‍ ചാര്‍ജ് ചെയ്യുന്നതിനെതിരേ സുപ്രിംകോടതി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നിലപാടെടുത്തിരുന്നു. അതിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹ കേസ് പിന്‍വലിക്കണമെന്നും ഏകാധിപതിയായ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it