കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മരുമകനെ കാണാതായി
ബംഗ്‌ളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനും കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനുമായ വിജി സിദ്ധാര്‍ത്ഥയെ മംഗളൂരുവില്‍ വച്ച് കാണാതായി.
രാജ്യത്തെ ഏറ്റവും വലിയ കാപ്പിക്കുരു കയറ്റുമതിക്കാരില്‍ ഒരാളായ സിദ്ധാര്‍ത്ഥ ഇന്നലെ ചിക്കമംഗളുരുവിലേക്ക് ബിസിനസ് സംബന്ധമായി യാത്ര തിരിച്ച് അവിടുന്ന് കേരളത്തിലേക്കുള്ള യാത്രയിലായിരുന്നു. മംഗളുരുവിന് സമീപം ദേശീയ പാതയിലെ ജെപ്പിന മൊഗരുവിലെത്തിയപ്പോള്‍ സിദ്ധാര്‍ത്ഥ് ഡ്രൈവറോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി പോയ സിദ്ധാര്‍ത്ഥയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ ഡ്രൈവര്‍ കുടുംബാംഗങ്ങളെ വിവരമറിയിക്കുകയായിരുന്നു.
അവസാനമായി കണ്ടത് നേത്രാവതി നദിക്കരികില്‍ വച്ചാണെന്നു റിപ്പോര്‍ട്ടുകളുള്ളതിനാല്‍ നദിയില്‍ പോലിസ് തിരച്ചില്‍ നടത്തുന്നുണ്ട്.
എസ്എം കൃഷ്ണയുടെ മൂത്ത മകള്‍ മാളവികയുടെ ഭര്‍ത്താവാണ് സിദ്ധാര്‍ത്ഥ്
RELATED STORIES
ലഖ്നോ ലക്ഷ്മണ്‍പുരിയാവുന്നു ? പുതിയ വിവാദത്തിന് തിരികൊളുത്തി യോഗിയുടെ ...
17 May 2022 12:56 PM GMTലോക് സഭാ തിരഞ്ഞെടുപ്പ്: എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി പിന്തുണ തേടി...
22 April 2019 6:28 AM GMTശബരിമലയുടെ പേരില്‍ വോട്ട് പിടിത്തം; സുരേഷ് ഗോപിയുടെ വിശദീകരണത്തില്‍...
11 April 2019 1:55 AM GMTബിജെപി ബൂത്ത് പ്രസിഡന്റ് ആയുധവുമായി പിടിയില്‍
10 April 2019 1:30 AM GMTകോടികള്‍ ഒഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന സ്ഥാനാര്‍ത്ഥികളെ...
9 April 2019 6:19 PM GMTസെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കുട്ടിയുടെ കൈ തട്ടിമാറ്റി സുരേഷ്ഗോപി...
6 April 2019 2:05 PM GMT