- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്യാർഥികളുടേതു പോലെ ഇനി പശുക്കൾക്കും ഹോസ്റ്റൽ നിർമ്മിക്കണം: കേന്ദ്രമന്ത്രി
വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ മാതൃകയിൽ പശുക്കളുടെ സംരക്ഷണത്തിനായി സർവകലാശാല വലിയൊരു കേന്ദ്രം സ്ഥാപിക്കണം.

ഭോപ്പാൽ: പശുക്കൾക്ക് വേണ്ടി ഹോസ്റ്റൽ നിർമിക്കണമെന്ന നിർദേശവുമായി കേന്ദ്രമന്ത്രി. മധ്യപ്രദേശിലെ സാഗർ യൂനിവേഴ്സിറ്റി അധികൃതരോടാണ് കേന്ദ്രമന്ത്രി പർഷോത്തം രൂപാല പശുക്കൾക്ക് വേണ്ടി ഹോസ്റ്റൽ നിർമിക്കാൻ നിർദേശം നൽകിയത്.
പശുക്കളെ പരിപാലിക്കാൻ ആഗ്രഹമുള്ളവർക്ക് കേന്ദ്രസർക്കാർ പിന്തുണ നൽകുമെന്നും അത്തരത്തിലുള്ളവർക്ക് സഹായകമായി പശുക്കളെ താമസിപ്പിക്കാൻ ഹോസ്റ്റൽ നിർമിക്കണമെന്നുമാണ് കേന്ദ്രമന്ത്രി പറഞ്ഞത്. വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ മാതൃകയിൽ പശുക്കളുടെ സംരക്ഷണത്തിനായി സർവകലാശാല വലിയൊരു കേന്ദ്രം സ്ഥാപിക്കണം. സർക്കാരും താനും വ്യക്തിപരമായി ഇതിൽ സഹകരിക്കാൻ തയ്യാറാണെന്നും ഇത് സംസ്ഥാനത്ത് പശു സംരക്ഷണത്തെ പ്രോൽസാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ സമാനമായ പശു ഹോസ്റ്റലുകൾ ആരംഭിച്ചിരുന്നെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഡോ. ഹരിസിങ് ഗൗർ സെൻട്രൽ യൂനിവേഴ്‌സിറ്റിയിൽ പശുപഠന-ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങിലായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















