India

വിവാഹ ചടങ്ങിനിടെ ഉപയോഗിച്ച പാട്ട് ഇഷ്ടമായില്ല; വധുവിന്റെ ബന്ധു വരന്റെ സഹോദരനെ വെടിവച്ചുകൊന്നു

വിവാഹ ചടങ്ങിനിടെ ഉപയോഗിച്ച പാട്ട് ഇഷ്ടമായില്ല; വധുവിന്റെ ബന്ധു വരന്റെ സഹോദരനെ വെടിവച്ചുകൊന്നു
X

ലക്‌നൗ: വിവാഹ ചടങ്ങിനിടെ ഉപയോഗിച്ച പാട്ടിനെ ചൊല്ലി തര്‍ക്കം വരന്റെ സഹോദരനെ വെടിവച്ചുകൊന്ന് വധുവിന്റെ ബന്ധു. ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെ വിവാഹ വീട്ടില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. വിവാഹത്തിന്റെ ഭാഗമായ വരമാല ചടങ്ങില്‍ വധുവരന്മാര്‍ പൂമാലകള്‍ കൈമാറുന്നതിനിടയില്‍ വച്ച പാട്ട് തെറ്റിപ്പോയതിന് പിന്നാലെയാണ് വെടിവയ്പുണ്ടായത്.

വരന്റെ സഹോദരനായ ആശിഷ് വര്‍മയും വധുവിന്റെ ബന്ധുവായ സുമിത് കുമാറും തമ്മിലാണ് ഡിജെ സംഘം ഉപയോഗിച്ച പാട്ടിന്റെ പേരില്‍ വാക്കു തര്‍ക്കമുണ്ടായത്. തര്‍ക്കം കൈവിട്ടു പോവുന്നുവെന്ന് വ്യക്തമായതിന് പിന്നാലെ ബന്ധുക്കള്‍ ഇടപെട്ട് വിഷയം പറഞ്ഞു തീര്‍ത്തിരുന്നു. ഇതിന് പിന്നാലെ ചടങ്ങുകള്‍ വീണ്ടും നടക്കുന്നതിനിടെയാണ് വെടിവയ്പുണ്ടാവുന്നത്.

സുമിതും മറ്റ് രണ്ടുപേരും ചേര്‍ന്നാണ് ആശിഷിനെ വെടിവച്ച് വീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ ആശിഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യ ലഹരിയിലായിരുന്നു വെടിവയ്‌പെന്നാണ് പോലിസ് വിശദമാക്കുന്നത്. സംഭവത്തിന് പിന്നാലെ വിവാഹം ഉപേക്ഷിച്ചതായും ബന്ധുക്കള്‍ വിശദമാക്കി.





Next Story

RELATED STORIES

Share it