India

വിവാഹത്തിന് കാര്‍മികത്വം വഹിച്ച പൂജാരിയുമായി നവവധു ഒളിച്ചോടി

വിവാഹിതരായി ദിവസങ്ങള്‍ക്കുള്ളിലാണ് നവവധു ഓളിച്ചോടിയത്. മധ്യപ്രദേശിലെ വിധിഷ ജില്ലയിലാണ് സംഭവം നടന്നത്. ഈ മാസം ആദ്യമാണ് യുവതി വിവാഹിതയായത്. കഴിഞ്ഞയാഴ്ച്ച യുവതിയെ കാണാതാവുകയായിരുന്നു.

വിവാഹത്തിന് കാര്‍മികത്വം വഹിച്ച പൂജാരിയുമായി നവവധു ഒളിച്ചോടി
X

വിധിഷ: വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ച പൂജാരിക്ക് ഒപ്പം നവവധു ഒളിച്ചോടി. വിവാഹിതരായി ദിവസങ്ങള്‍ക്കുള്ളിലാണ് നവവധു ഓളിച്ചോടിയത്. മധ്യപ്രദേശിലെ വിധിഷ ജില്ലയിലാണ് സംഭവം നടന്നത്. ഈ മാസം ആദ്യമാണ് യുവതി വിവാഹിതയായത്. കഴിഞ്ഞയാഴ്ച്ച യുവതിയെ കാണാതാവുകയായിരുന്നു.

വിധിഷയിലെ തോരി ബാഗ്രോഡ് ഗ്രാമത്തില്‍ നിന്നുളള റീന ബായി എന്ന 21കാരിയാണ് ഭര്‍ത്താവിനെ വിട്ട് പൂജാരിക്കൊപ്പം പോയത്. മെയ് 7നായിരുന്നു വിവാഹം നടന്നത്. ഇിന് ശേഷം റീന ഭര്‍ത്താവുമായി ജീവിച്ച് വരികയായിരുന്നു. എന്നാല്‍ മെയ് 23ന് റീനയെ കാണാതാവുകയായിരുന്നു. ഭര്‍ത്താവും കുടുംബവും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. റീന പണവും സ്വര്‍ണാഭരണങ്ങളും കൂടെ കൊണ്ട് പോയതായി ബന്ധുക്കള്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

പൂജാരിയായ വിനോദ് മഹാരാജിനേയും അന്നേ ദിവസം തന്നെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒളിച്ചോടിയതായി തിരിച്ചറിഞ്ഞത്. പൂജാരിയുമായി റീനയ്ക്ക് വിവാഹത്തിന് മുമ്പ് പ്രണയ ബന്ധം ഉണ്ടായിരുന്നതായാണ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ സംശയിക്കുന്നത്.

Next Story

RELATED STORIES

Share it