India

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി‌ജെ‌പി പ്രവർത്തകർ സഞ്ചരിച്ച ബോട്ട് തകർന്നു

കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് ബോട്ട് റാലിക്ക് നേതൃത്വം നൽകിയത്.

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി‌ജെ‌പി പ്രവർത്തകർ സഞ്ചരിച്ച ബോട്ട് തകർന്നു
X

ശ്രീനഗർ: കശ്മീരിലെ ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ബിജെപി പ്രവർത്തകർ സഞ്ചരിച്ച ബോട്ട് തകർന്നു. ദാൽ തടാകത്തിലാണ് ഞായറാഴ്ച സംഭവം നടന്നത്.

റാലിയുടെ അവസാന ഘട്ടത്തിൽ തടാകത്തിന്റെ തീരത്തേക്ക് ബോട്ട് അടുപ്പിക്കുന്നതിനിടയിലാണ് തകർന്നത്. ബോട്ടിലുണ്ടായിരുന്ന ബിജെപി പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും നാട്ടുകാരും സംസ്ഥാന ദുരന്ത നിവാരണ സേനയും പോലിസും ചേർന്ന് രക്ഷപ്പെടുത്തി.

ജമ്മു കശ്മീരിലെ ഡിഡിസി തിരഞ്ഞെടുപ്പിന് ബിജെപിയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് ബോട്ട് റാലിക്ക് നേതൃത്വം നൽകിയത്.

Next Story

RELATED STORIES

Share it