India

നരേന്ദ്ര മോദിയുടെ പേരിൽ ക്ഷേത്രം നിർമിച്ച് ബിജെപി പ്രവർത്തകൻ

റിയൽ എസ്റ്റേറ്റ് ഏജന്റായ മയൂർ മുണ്ടെ പൂനെയിലെ അന്ധ് മേഖലയിലാണ് ക്ഷേത്രം പണികഴിപ്പിച്ചത്.

നരേന്ദ്ര മോദിയുടെ പേരിൽ ക്ഷേത്രം നിർമിച്ച് ബിജെപി പ്രവർത്തകൻ
X

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ക്ഷേത്രം നിർമിച്ച് ബിജെപി പ്രവർത്തകൻ. അയോധ്യയിൽ രാമക്ഷേത്രം നിർമിച്ച പ്രധാനമന്ത്രിയോടുളള ആദരസൂചകമായാണ് നടപടി. ക്ഷേത്രത്തിനുളളിൽ മോദിയുടെ അർധകായ പ്രതിമയും പ്രതിഷ്ഠിച്ചിട്ടുണ്ട്.

റിയൽ എസ്റ്റേറ്റ് ഏജന്റായ മയൂർ മുണ്ടെ പൂനെയിലെ അന്ധ് മേഖലയിലാണ് ക്ഷേത്രം പണികഴിപ്പിച്ചത്. പ്രധാനമന്ത്രിയായ ശേഷം, മോദി നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് മയൂർ പറഞ്ഞു. ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കൽ, അയോധ്യയിൽ രാമക്ഷേത്രം പണിയൽ, മുത്തലാഖ് നിർത്തലാക്കൽ തുടങ്ങിയ വിഷയങ്ങൾ വിജയകരമായി കൈകാര്യം ചെയ്തതായും ഇയാൾ അഭിപ്രായപ്പെട്ടു.

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചയാൾക്ക് ഒരു ദേവാലയം ഉണ്ടായിരിക്കണമെന്ന് ഞാൻ കരുതി. അതിനാലാണ് എന്റെ സ്വന്തം സ്ഥലത്ത് ഈ ക്ഷേത്രം നിർമ്മിക്കാൻ തീരുമാനിച്ചതെന്നും മയൂർ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമയും ക്ഷേത്രത്തിൽ ഉപയോഗിച്ച ചുവന്ന മാർബിളും ജയ്പൂരിൽ നിന്നാണ് കൊണ്ടുവന്നത്. ഇതിന് ഏകദേശം 1.6 ലക്ഷം രൂപ വിലവരും. മോദിക്കായി തയ്യാറാക്കിയ ഒരു കവിതയും ക്ഷേത്രത്തിന് സമീപം പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും ഇയാൾ കൂട്ടിച്ചേർത്തു.

Next Story

RELATED STORIES

Share it