അധികാരത്തിലെത്താന്‍ കേന്ദ്ര ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്യുന്നു: ശരത് പവാര്‍
മുംബൈ: രാഷ്ട്രീയ നേതാക്കളെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കുകയാണ് ബിജെപിയുടെ ശ്രമമെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍. ബാങ്കുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും തലപ്പത്തുള്ള എംഎല്‍എമാരെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബിജെപി ഒപ്പം ചേര്‍ക്കുന്നത്. എന്നാല്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന് ജനം തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സഹകരണ ബാങ്ക് ക്രമക്കേടുമായി തനിക്കൊരു ബന്ധവുമില്ലെന്നും കേന്ദ്ര ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. വരുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം അധികാരത്തില്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷക ആത്മഹത്യയും വരള്‍ച്ചയും ചര്‍ച്ചയാവാതിരിക്കാനാണ് ബിജെപി കശ്മീരും രാമക്ഷേത്രവും ചര്‍ച്ചാവിശയമായി എടുത്തിടുന്നതെന്നും പവാര്‍ ആരോപിച്ചു.
RELATED STORIES
ലോകത്തിലെ ഏറ്റവും ആസ്തിയുള്ള ടെന്നിസ് താരം ആരെന്നറിയുമോ?
9 May 2022 2:55 PM GMTകോഹ്ലി ഇന്ത്യയ്ക്ക് ബാധ്യതയോ? വിശ്രമം പുറത്തേക്കുള്ള വാതില്‍
7 May 2022 12:15 PM GMTമുംതാസ് ഖാന്; ഇന്ത്യന്‍ ഹോക്കിയുടെ പുതുമുഖം
21 April 2022 7:16 PM GMTകരീം ബെന്‍സിമ; റയലിന്റെ ജീവനാഡി; യൂറോപ്പ്യന്‍ ക്ലബ്ബുകളുടെ പേടിസ്വപ്നം
14 April 2022 11:32 AM GMTഫൈനല്‍ പോലൊരു ക്വാര്‍ട്ടര്‍; ചാംപ്യന്‍സ് ലീഗില്‍ ചെല്‍സിയും റയലും...
6 April 2022 5:34 AM GMTഖത്തര്‍ ലോകകപ്പ് ഡ്രോ ഇന്ന്; ആവേശത്തോടെ ഫുട്ബോള്‍ ലോകം
1 April 2022 10:46 AM GMT