ചാനല്‍ ചര്‍ച്ചയില്‍ ഖുര്‍ആനെ അവഹേളിച്ചു ബിജെപി വക്താവ്; അവഹേളനം ചോദ്യം ചെയ്തതിനു ക്രൂരമര്‍ദനം

ചാനല്‍ ചര്‍ച്ചയില്‍ ഖുര്‍ആനെ അവഹേളിച്ചു ബിജെപി വക്താവ്; അവഹേളനം ചോദ്യം ചെയ്തതിനു ക്രൂരമര്‍ദനം

നോയിഡ: മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ടു നടന്ന ചാനല്‍ ചര്‍ച്ചയില്‍ ഇസ്‌ലാമിനെയും ഖുര്‍ആനെയും അവഹേളിച്ചു സംസാരിച്ച് ബിജെപി വക്താവ്. അവഹേളനം ചോദ്യം ചെയ്ത, ചര്‍ച്ചയിലെ അംഗത്തിനു ബിജെപി വക്താവിന്റെയും സന്ന്യാസിമാരുടെയും ക്രൂര മര്‍ദനം. ഉത്തര്‍പ്രദേശിലെ നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുദര്‍ശന്‍ ചാനനിലെ ചര്‍ച്ചക്കിടെയാണ് സംഭവം. മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കാണ് ബിജെപി വക്താവ് പ്രിയ ചൗധരി, മുസ്‌ലിം വക്താവായി മഹ്താബ് ഉസ്മാനി തുടങ്ങിയവര്‍ ചര്‍ച്ചക്കെത്തിയത്. ചര്‍ച്ച പുരോഗമിക്കുന്നതിനിടെ ബിജെപി വക്താവ് പ്രിയ ചൗധരി ഖുര്‍ആനെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടി എതിര്‍പ്പു രേഖപ്പെടുത്തിയ മഹ്താബ് ഉസ്മാനിക്കു നേരെയാണ് പ്രിയ ചൗധരി ആക്രമണം നടത്തിയത്. ചൗധരിക്കൊപ്പം എത്തിയ മൂന്നു സന്യാസിമാരും ഉസ്മാനിയെ ആക്രമിക്കുകയായിരുന്നു. ഉസ്മാനിയുടെ മൂക്കില്‍ നിന്നും രക്തം വരുന്നതു വരെ അക്രമിസംഘം ആക്രമണം നടത്തി.

RELATED STORIES

Share it
Top