ബംഗാളില്‍ ഒരു ബിജെപി പ്രവര്‍ത്തക കൂടി വെടിയേറ്റ് മരിച്ചു

ബംഗാളില്‍ ഒരു ബിജെപി പ്രവര്‍ത്തക കൂടി വെടിയേറ്റ് മരിച്ചു
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തക വെടിയേറ്റ് മരിച്ചു. വീട്ടമ്മയായ സരസ്വതി ദാസാണ് അക്രമിസംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ് ഇതിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സംഭവം. ബംഗാളില്‍ ക്രമസമാധാനനില പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. ആരും സുരക്ഷിതരല്ലാത്ത അവസ്ഥയാണ് ഇവിടെയെന്നും ബിജെപിയുടെ ബംഗാള്‍ ഘടകം ട്വിറ്റ് ചെയ്തു.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്ന പ്രവര്‍ത്തകയായിരുന്നു സരസ്വതി ദാസ്.

RELATED STORIES

Share it
Top