India

മധ്യപ്രദേശില്‍ അഞ്ച് പേരെ കാറിടിച്ച് വീഴ്ത്തി ബിജെപി എംഎല്‍എയുടെ മകന്‍; കേസെടുത്ത് പോലിസ്

മധ്യപ്രദേശില്‍  അഞ്ച്  പേരെ കാറിടിച്ച് വീഴ്ത്തി ബിജെപി എംഎല്‍എയുടെ  മകന്‍; കേസെടുത്ത് പോലിസ്
X

ഭോപ്പാല്‍: മധ്യപ്രദേശില്‍ അപകടകരമായി കാറോടിച്ച ശേഷം ന്യായീകരിച്ച് എംഎല്‍എയുടെ മകന്‍. പിച്ചോറിലെ ബിജെപി എംഎല്‍എ പ്രിതം ലോധിയുടെ മകന്‍ ദിനേഷ് ലോധിയാണ് അഞ്ചുപേരെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച ശേഷം വിചിത്ര ന്യായീകരണവുമായി തര്‍ക്കിക്കാനെത്തിയത്. എസ്‌യുവി ഓടിച്ച് ആളുകള്‍ക്കടുത്തെത്തിയപ്പോള്‍ താന്‍ ഹോണടിച്ചിരുന്നുവെന്നും വണ്ടി വരുന്നത് കണ്ട് മാറാതിരുന്നത് ആളുകളുടെ കുഴപ്പമാണെന്നുമാണ് ദിനേഷിന്റെ ന്യായീകരണം.

മധ്യപ്രദേശിലെ ശിവ്പുരിയിലാണ് ദിനേഷ് അപകടമുണ്ടാക്കിയത്. രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ബൈക്കില്‍ പോയ മൂന്നുപേരെയും വഴിയാത്രക്കാരായ രണ്ട് സ്ത്രീകളെയുമാണ് ദിനേഷ് ഓടിച്ച കാര്‍ ഇടിച്ചത്. പരിക്കേറ്റ് റോഡില്‍ കിടന്നവരുടെ അടുത്തെത്തിയ ദിനേഷ് ' ഹോണടിച്ചത് കേട്ടില്ലെ, മാറണമായിരുന്നു. അല്ലെങ്കില്‍ ഇങ്ങനെയിരിക്കും' എന്നാണ് പറഞ്ഞത്. സംഭവത്തിന്റെ വിഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരെയും ദിനേഷ് ഭീഷണിപ്പെടുത്തി. 'വിഡിയോ എടുക്കല്ലേ മോനെ' എന്നായിരുന്നു ഭീഷണി. സഞ്ജയ് പരിഹാര്‍, ആശിഷ് പരിഹാര്‍, അന്‍ഷുള്‍ പരിഹാര്‍,സിതാ വര്‍മ, പൂജാ സോണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്കും കൈലുകള്‍ക്കും തോളിനുമാണ് ഗുരുതരമായ പരിക്കേറ്റത്.

ബൈക്കിലുണ്ടായിരുന്ന മൂന്നുപേരും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നുവെന്നും പരുക്കേറ്റ സ്ത്രീകള്‍ റോഡരികിലൂടെ നടന്ന് നീങ്ങുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു. എസ്‌യുവിയുടെ മുന്നിലും പിന്നിലുമായി എംഎല്‍എ ബോര്‍ഡ് വച്ചിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. സംഭവത്തില്‍ പോലിസ് കേസ് റജിസ്റ്റര്‍ ചെയ്തു.



Next Story

RELATED STORIES

Share it