India

ജമ്മു കശ്മീര്‍ സെലക്ഷന്‍ ബോര്‍ഡ് പരീക്ഷയ്ക്ക് ഉറുദു ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കരുത്; ബിജെപി നേതാവിന്റെ ആവശ്യത്തിനെതിരേ പ്രതിഷേധം ശക്തം

ജമ്മു കശ്മീര്‍ സെലക്ഷന്‍ ബോര്‍ഡ് പരീക്ഷയ്ക്ക് ഉറുദു ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കരുത്; ബിജെപി നേതാവിന്റെ ആവശ്യത്തിനെതിരേ പ്രതിഷേധം ശക്തം
X

ശ്രീനഗര്‍: ജമ്മു കശ്മീര്‍ സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് പരീക്ഷക്ക് ഉറുദു ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കരുതെന്ന ബിജെപി നേതാവിന്റെ ആവശ്യത്തിനെതിരേ പ്രതിഷേധം ശക്തം. ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പതിനാണ് 75 റവന്യൂ തസ്തികകളിലേക്ക് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. നായിബ് തഹസില്‍ദാര്‍ പരീക്ഷയ്ക്കാണ് ഉറുദു പരിജ്ഞാനം നിര്‍ബന്ധമുള്ളത്. ഈ നിര്‍ബന്ധം ഇല്ലാതാക്കണമെന്നാണ് ബിജെപി നേതാവ് സുനില്‍ ശര്‍മ്മ ആവശ്യപ്പെട്ടത്. ബിജെപി നേതാവിന്റെ ആവശ്യം തികച്ചും അനാവശ്യമാണെന്നും തീരുമാനം നടപ്പായാല്‍ ജമ്മു കശ്മീരിന്റെ സാംസ്‌കാരിക പൈതൃകം ഇല്ലാതാവുമെന്ന് ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സും പ്രതിപക്ഷമായ പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും ആരോപിച്ചു. ബിജെപി നേതാവ് ആവശ്യവുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയെ സന്ദര്‍ശിച്ചിരുന്നു.

ജമ്മു കശ്മീര്‍ റവന്യൂ, ജുഡീഷ്യല്‍, ഭരണ സംവിധാനത്തില്‍ ഉറുദുവിന്റെ സ്ഥാനം 'ഏതെങ്കിലും രാഷ്ട്രീയ അല്ലെങ്കില്‍ വിഭാഗീയ അജണ്ടയിലല്ല, ചരിത്രത്തിലാണ് വേരൂന്നിയിരിക്കുന്നത്' എന്ന് നാഷണല്‍ കോണ്‍ഫറന്‍സ് എംഎല്‍എയും പാര്‍ട്ടിയുടെ മുഖ്യ വക്താവുമായ തന്‍വീര്‍ സാദിഖ് വ്യക്തമാക്കി. മഹാരാജാവിന്റെ ഭരണകാലത്ത് 130 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉറുദു ജമ്മു കശ്മീര്‍ ഔദ്യോഗിക ഭരണഭാഷയായി മാറിയെന്നും, എല്ലാ പ്രദേശങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും ഏകീകൃതവും പ്രവര്‍ത്തനപരവുമായ ഭാഷയായി സ്വാഭാവികമായി പരിണമിച്ചതായും അദ്ദേഹം പറഞ്ഞു.



Next Story

RELATED STORIES

Share it