യുപിയില്‍ ബിജെപി നേതാവിനെ വെടിവച്ചുകൊന്നു; പ്രദേശത്ത് സംഘര്‍ഷം
ബിജെപി നേതാവ് ചൗധരി യശ്പാല്‍ സിങാണ് സഹാറന്‍പൂര്‍ ജില്ലയിലെ ദയൂബന്ദില്‍ മരിച്ചത്. വീടിന് സമീപത്തു നില്‍ക്കുകയായിരുന്ന ഇയാള്‍ക്കുനേരെ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ദയൂബന്തിലുള്ള തല്‍ഹേരി മാന്‍കി റോഡില്‍ ബിജെപി നേതാവിനെ അജ്ഞാത സംഘം വെടിവച്ച് കൊന്നു. ബിജെപി നേതാവ് ചൗധരി യശ്പാല്‍ സിങാണ് സഹാറന്‍പൂര്‍ ജില്ലയിലെ ദയൂബന്ദില്‍ മരിച്ചത്. വീടിന് സമീപത്തു നില്‍ക്കുകയായിരുന്ന ഇയാള്‍ക്കുനേരെ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു.
യശ്പാല്‍ സിങ് ബിജെപി കര്‍ഷക മോര്‍ച്ചയുടെ മുന്‍ ജില്ലാ വൈസ് പ്രസിന്റും സഹോദരന്‍ ചൗധരി ശിവകുമാര്‍ ഇവര്‍ താമസിക്കുന്ന മിരാഗ്പുര്‍ ഗ്രാമത്തിലെ മുഖ്യനുമാണ്. കൊലപാതക വാര്‍ത്ത അറിഞ്ഞതോടെ വന്‍ജനക്കൂട്ടം പ്രദേശത്ത് തടിച്ചുകൂടുകയും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു.
പ്രതികളെ എത്രയും വേഗം പിടികൂടാനുള്ള നടപടികള്‍ ആരംഭിച്ചതായും ഇതിനായി മുസഫര്‍ നഗര്‍ പോലിസിന്റെയും ഉത്തരാഖണ്ഡ് പോലീസിന്റെയും സഹായം തേടിയതായും ജില്ലാ പോലിസ് സൂപ്രണ്ട് ദിനേശ് കുമാര്‍ പി അറിയിച്ചു. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഗ്രാമത്തിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുതയാവാം കൊലയ്ക്കു പിന്നിലെന്ന് സഹാറന്‍പൂര്‍ ജില്ലാ പോലിസ് സൂപ്രണ്ട് ഓഫിസ് പിആര്‍ഒ യുഗ്ദത്ത് ശര്‍മ സൂചിപ്പിച്ചു. പോലിസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
പ്രതികള്‍ക്കായി വനമേഖലകളിലടക്കം പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. സ്ഥലത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ കൂടുതല്‍ പോലിസിനെ വിന്യസിച്ചതായും പോലിസ് സൂപ്രണ്ട് അറിയിച്ചു.
അത് സമയം, യശ്പാല്‍ സിങിന് പ്രദേശത്തെ ആരുമായും ശത്രുതയുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
RELATED STORIES
1991ലെ ആരാധനാലയ നിയമത്തിനെതിരേ സുപ്രിംകോടതിയില് വീണ്ടും ഹരജി
28 May 2022 7:01 AM GMTഹോം സിനിമയ്ക്ക് അവാര്ഡ് നല്കാതിരുന്നത് നിര്മ്മാതാവിനെതിരെയുള്ള...
28 May 2022 6:52 AM GMTപോപുലര് ഫ്രണ്ട് റാലിയിലെ സംഘ്പരിവാര് വിരുദ്ധ മുദ്രാവാക്യം: ...
28 May 2022 6:34 AM GMTതമിഴ് യുവതികളെ കയ്യേറ്റം ചെയ്തു; സിനിമ നടന് കണ്ണനെതിരെ പരാതി
28 May 2022 6:33 AM GMTലഡാക്കില് മരണപെട്ട സൈനികന്റെ അന്ത്യകര്മ്മങ്ങള്ക്കായി ജന്മനാട്ടില്...
28 May 2022 6:25 AM GMT'1955ല് സൗദി രാജാവിന്റെ വാരാണസി സന്ദര്ശന സമയത്ത് കാശി ക്ഷേത്രം...
28 May 2022 5:59 AM GMT