ബിജെപി ഭരണഘടനയെ കൊന്നു: കോണ്‍ഗ്രസ്

ഭരണഘടനയുടെ 370ാം അനുഛേദം റദ്ദാക്കാനുള്ള തീരുമാനം ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ഭരണഘടനയെ കൊന്നു: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് ഭരണഘടന അനുവദിച്ചു നല്‍കിയ പ്രത്യേക പദവി ഏകപക്ഷീയമായി എടുത്തുകളഞ്ഞതിലൂടെ ബിജെപി ഭരണഘടനയെ കൊന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഭരണഘടനയുടെ 370ാം അനുഛേദം റദ്ദാക്കാനുള്ള തീരുമാനം ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയ്ക്കു വേണ്ടി ജീവന്‍ നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനത്തില്‍ പ്രതിഷേധിച്ച് പിഡിപി എംപിമാരായ ഫയാസ്, നാസിര്‍ അഹ്മദ് ലവേ എന്നിവര്‍ ഭരണഘടനയുടെ കോപ്പികള്‍ കീറിയെറിഞ്ഞു. ഇതേ തുടര്‍ന്ന് ഇരുവരോടും സഭ വിട്ടു പോവാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു.

അതേ സമയം, വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് പിന്തുണ നല്‍കുമെന്ന് അണ്ണാ ഡിഎംകെയും ബിജു ജനതാദളും പ്രഖ്യാപിച്ചു.

RELATED STORIES

Share it
Top