India

വിശാല സഖ്യത്തിന്റെ ഭാഗമാവാനില്ല: ബിജെഡി

പാര്‍ട്ടി നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായികാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിശാല സഖ്യത്തിന്റെ ഭാഗമാവാനില്ല: ബിജെഡി
X

ഭുവനേശ്വര്‍: ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ രൂപീകരിക്കുന്ന വിശാല പ്രതിപക്ഷസഖ്യത്തിന്റെ ഭാഗമാവാനില്ലെന്നു ബിജു ജനതാദള്‍. പാര്‍ട്ടി നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായികാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയോടും കോണ്‍ഗ്രസിനോടും തുല്ല്യദൂരം സ്വീകരിക്കുക എന്ന പാര്‍ട്ടി നിലപാടില്‍ മാറ്റമില്ല. അതിനാല്‍ തന്നെ വിശാല പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാവേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. പട്‌നായിക് വ്യക്തമാക്കി. ബിജെപിക്കെതിരേ മുന്നണി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് തെലുഗുദേശം പാര്‍ട്ടി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു ന്യഡല്‍ഹിയില്‍ വിവിധ നേതാക്കളെ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് പട്‌നായികിന്റെ പ്രസ്താവന.

Next Story

RELATED STORIES

Share it