India

ബിഹാര്‍: ലീഡ് നില മാറിമറിയുന്നു; കേവല ഭൂരിപക്ഷം കടന്ന് എന്‍ഡിഎ

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ വ്യക്തമായ മുന്നേറ്റം നടത്തിയ ആര്‍ജെഡി- കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാസഖ്യത്തെ പിന്നിലാക്കി എന്‍ഡിഎ മുന്നേറുകയാണ്.

ബിഹാര്‍: ലീഡ് നില മാറിമറിയുന്നു; കേവല ഭൂരിപക്ഷം കടന്ന് എന്‍ഡിഎ
X

പട്‌ന: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നില മാറിമറിയുന്നു. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ വ്യക്തമായ മുന്നേറ്റം നടത്തിയ ആര്‍ജെഡി- കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാസഖ്യത്തെ പിന്നിലാക്കി എന്‍ഡിഎ മുന്നേറുകയാണ്. വോട്ടെണ്ണല്‍ ആരംഭിച്ച് മൂന്നുമണിക്കൂര്‍ ആവുമ്പോഴേയ്ക്കും എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നതായാണ് റിപോര്‍ട്ടുകള്‍. 127 സീറ്റില്‍ എന്‍ഡിഎ ലീഡ് ചെയ്യുമ്പോള്‍ മഹാസഖ്യം 101 സീറ്റിലാണ് മുന്നിലുള്ളത്.

ലോക് ജനശക്തി പാര്‍ട്ടി ആറുസീറ്റിലും മറ്റ് പാര്‍ട്ടികള്‍ ഏഴ് സീറ്റിലും മുന്നേറുകയാണ്. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആകെയുള്ള 243 സീറ്റില്‍ 139 സീറ്റിലെ ലീഡ് നിലയാണ് പുറത്തുവിട്ടിട്ടുള്ളത്. ഇതുപ്രകാരം എന്‍ഡിഎയ്ക്ക് നേതൃത്വം നല്‍കുന്ന ബിജെപി 60 സീറ്റിലും ജെഡിയു 49 സീറ്റിലും ആര്‍ജെഡി 59 സീറ്റിലും കോണ്‍ഗ്രസ് 19 സീറ്റിലും ലീഡ് ചെയ്യുന്നു. സിപിഐ- എംഎല്‍ 11 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. അന്തിമഫലം വരാന്‍ ഇനിയും മണിക്കൂറുകളുണ്ടെങ്കിലും ബിഹാര്‍ തൂക്കുസഭയിലേക്ക് നീങ്ങുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്.

അങ്ങനെയൊരു സ്ഥിതിവന്നാല്‍ എന്‍ഡിഎയില്‍നിന്ന് പിണങ്ങിപ്പിരിഞ്ഞ് ഒറ്റക്ക് മല്‍സരിച്ച ചിരാഗ് പാസ്വാന്റെ എല്‍ജെപിയുടെ നിലപാട് നിര്‍ണായകമാവും. 243 നിയമസഭാ സീറ്റുകളുള്ള ബിഹാറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് പോളിങ് നടന്നത്. നവംബര്‍ 7ലെ മൂന്നാം ഘട്ടത്തിനുശേഷം പുറത്തുവിട്ട വിവിധ എക്സിറ്റ്പോള്‍ ഫലങ്ങള്‍ മഹാസഖ്യം അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. ടൈംസ് നൗ സി വോട്ടര്‍ എക്സിറ്റ് പോള്‍ മഹാസഖ്യത്തിന് 120 സീറ്റും എന്‍ഡിഎക്ക് 116 സീറ്റും പ്രവചിക്കുന്നു.

Next Story

RELATED STORIES

Share it