India

ലോകത്തെ ഏറ്റവും വലിയ പ്രതിമ യുപിയില്‍ നിര്‍മിക്കുന്നു; രാമ പ്രതിമയ്ക്ക് ചെലവിടുന്നത് കോടികള്‍

251 മീറ്റര്‍ ഉയരമാണ് പ്രതിമയ്ക്ക് പ്രതീക്ഷിക്കുന്നത്. ഗുജറാത്തിലെ 183 മീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ച പട്ടേല്‍ പ്രതിമയേക്കാള്‍ ഉയരത്തിലായിരിക്കും രാമ പ്രതിമ യുപിയില്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്.

ലോകത്തെ ഏറ്റവും വലിയ പ്രതിമ യുപിയില്‍ നിര്‍മിക്കുന്നു; രാമ പ്രതിമയ്ക്ക് ചെലവിടുന്നത് കോടികള്‍
X

ലഖ്‌നൗ: ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ അയോധ്യയില്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിങ്കളാഴ്ചത്തെ മന്ത്രിസഭായോഗത്തിനു ശേഷമായിരുന്നു യുപിയില്‍ നിര്‍മിക്കുന്ന രാമപ്രതിമയെക്കുറിച്ച് ആദിത്യനാഥ് പ്രഖ്യാപിച്ചത്. 251 മീറ്റര്‍ ഉയരമാണ് പ്രതിമയ്ക്ക് പ്രതീക്ഷിക്കുന്നത്. ഗുജറാത്തിലെ 183 മീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ച പട്ടേല്‍ പ്രതിമയേക്കാള്‍ ഉയരത്തിലായിരിക്കും രാമ പ്രതിമ യുപിയില്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്.

പ്രതിമയുടെ ചെലവ് എത്രയായിരിക്കുമെന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് കോടിക്കണക്കിന് രൂപ ഇതിന് വേണ്ടി ചെലവാകുമെന്നാണു കരുതുന്നത്. 100ഏക്കര്‍ ഭൂമിയിലാണ് പ്രതിമയുടെ നിര്‍മ്മാണം നടക്കുക എന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. സാങ്കേതിക സഹായങ്ങള്‍ക്കായി യുപി സര്‍ക്കാര്‍ ഗുജറാത്തിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'രാമഭഗവാന്‍ എന്ന ആശയത്തില്‍ നിന്നു കൊണ്ട് ഡിജിറ്റല്‍ മ്യൂസിയം, വായനശാല, പാര്‍ക്കിങ്, ഭക്ഷണശാല എന്നിവയടക്കം അടിസ്ഥാന സൗകര്യങ്ങള്‍ അവിടെയുണ്ടാവേണ്ടതുണ്ട്', യോഗി ആദിത്യനാഥ് പറഞ്ഞു.

ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പ്രതിമയായിരിക്കും ഇതെന്നാണ് യുപി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ ഉയരം 93 മീറ്ററാണ്. ചൈനയിലെ ഗൗതമബുദ്ധ പ്രതിമയുടെ ഉയരം 208ഉം മുബൈയിലെ ഛത്രപതി ശിവജി പ്രതിമയുടെ ഉയരം 212 മീറ്ററുമാണ്.

Next Story

RELATED STORIES

Share it