India

യുവനടന്‍ സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു

യുവനടന്‍ സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു
X

മുംബൈ: യുവനടനും മോഡലുമായ സിദ്ധാര്‍ഥ് ശുക്ല (40) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. വ്യാഴാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മുംബൈയിലെ കൂപ്പര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിഗ് ബോസ് 13ാം സീസണിലെ വിജയിയായിരുന്നു. ഷോബിസില്‍ മോഡലായാണ് സിദ്ധാര്‍ഥ് ശുക്ല തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. 'ബാലിക വധു' എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് സിദ്ധാര്‍ഥ് ശ്രദ്ധേയനായത്.

തുടര്‍ന്ന് നിരവധി ടെലിവിഷന്‍ ഷോകളില്‍ മല്‍സരാര്‍ഥിയായും അവതാരകനുമായെത്തി. ബിസിനസ് ഇന്‍ റിതു ബാസാര്‍, ഹംപ്റ്റി ശര്‍മ ഹി ദുല്‍ഹനിയ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍ 3 എന്ന വെബ് സീരീസില്‍ അഭിനയിച്ചുവരികയായിരുന്നു. അശോക് ശുക്ല, റിതേഷ് ശുക്ല എന്നിവരാണ് മാതാപിതാക്കള്‍. ഉത്തര്‍പ്രദേശ് സ്വദേശിയാണ്. സിദ്ധാര്‍ഥ് ശുക്ലയുടെ ആകസ്മിക നിര്യാണത്തില്‍ സുനില്‍ ഗ്രോവര്‍, ദേവൊലീന ഭട്ടാചാര്‍ജി, ഹിമാന്‍ഷി ഖുറാന, മുന്‍മുന്‍ ദത്ത തുടങ്ങിയ സഹപ്രവര്‍ത്തകര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Next Story

RELATED STORIES

Share it