India

പ്രിയങ്കയ്ക്കു പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യയും രാഷ്ട്രീയത്തിലേക്ക്

ബറോഡയിലെ ഗെയ്ക്‌വാദ് രാജകുടുംബാഗമാണ് പ്രിയദര്‍ശിനി. ഇന്ത്യയിലെ പ്രീമിയര്‍ ലക്ഷ്വറി വനിതാ മാസികയായ വെര്‍വിന്റെ 'ബെസ്റ്റ് ഡ്രെസ്ഡ്-2008' പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. ഫെമിന മാസികയുടെ ഇന്ത്യയിലെ ഏറ്റവും സുന്ദരികളായ 50 പേരുടെ പട്ടികയിലുള്ള ഇവര്‍ ജയ് വിലാസ് മഹല്‍, ഉഷ കിരണ്‍ കൊട്ടാരം എന്നിവയുടെ പുനരുദ്ധാരണത്തിലും കുട്ടികള്‍ക്കായി പദ്ധതികള്‍ രൂപീകരിക്കുന്നതിലും പങ്ക് വഹിച്ചിട്ടുണ്ട്.

പ്രിയങ്കയ്ക്കു പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യയും രാഷ്ട്രീയത്തിലേക്ക്
X
ഭോപ്പാല്‍: എഐസിസി തലപ്പത്തേക്ക് പ്രിയങ്ക ഗാന്ധി വന്നതിനു തൊട്ടുപിന്നാലെ മധ്യപ്രദേശിലെ യുവ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യയും രാഷ്ട്രീയത്തിലേക്ക്. രാജകുടുംബാംഗത്തിലെ മരുമകളായ പ്രിയദര്‍ശിനി രാജെ സിന്ധ്യയാണ് തങ്ങളുടെ കുടുംബപാരമ്പര്യം നിലനിര്‍ത്തി രാഷ്ട്രീയപ്രവേശനത്തിനൊരുങ്ങുന്നത്. നേരത്തേ രാജമാതാ വിജയ രാജെ സിന്ധ്യയും പിന്നാലെ ജ്യോതിരാദിത്യയുടെ പിതാവ് മാധവ റാവു സിന്ധ്യയുമെല്ലാം രാഷ്ട്രീയത്തില്‍ തിളക്കമാര്‍ന്ന പടവുകള്‍ കയറിയവരാണ്. ഇതോടൊപ്പം പ്രിയദര്‍ശിനി കൂടിയെത്തുന്നതോടെ സംസ്ഥാനത്ത് പാര്‍ട്ടിക്ക് കൂടുതല്‍ ഊര്‍ജ്ജമേകുമെന്നാണ് വിലയിരുത്തല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പായി പ്രിയദര്‍ശിനിയെ രംഗത്തിറക്കുമെന്നാണു സൂചന. പ്രിയങ്കയുടെ വരവ് യുപിയില്‍ സ്ത്രീകളിലടക്കം വമ്പിച്ച ആവേശമുയര്‍ത്തിയത് മധ്യപ്രദേശിലും ആവര്‍ത്തിക്കാനാവുമെന്നാണു കണക്കുകൂട്ടല്‍. ഇതുവരെ രാഷ്ട്രീയത്തില്‍ ഇടപെടാതിരുന്ന പ്രിയദര്‍ശിനി ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ഭര്‍ത്താവിന്റെ മണ്ഡലത്തിലെ പ്രചാരണത്തിനെത്താറുണ്ടായിരുന്നു. ജ്യോതിരാദിത്യ-പ്രിയദര്‍ശിനി ദമ്പതികളുടെ മകന്‍ മഹാര്യമാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഗ്വാളിയോര്‍, ശിവ്പുരി, ഗുണ മേഖലകളിലെ പൊതുയോഗങ്ങളില്‍ സജിവസാന്നിധ്യമാണ്.

ബറോഡയിലെ ഗെയ്ക്‌വാദ് രാജകുടുംബാഗമാണ് പ്രിയദര്‍ശിനി. ഇന്ത്യയിലെ പ്രീമിയര്‍ ലക്ഷ്വറി വനിതാ മാസികയായ വെര്‍വിന്റെ 'ബെസ്റ്റ് ഡ്രെസ്ഡ്-2008' പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. ഫെമിന മാസികയുടെ ഇന്ത്യയിലെ ഏറ്റവും സുന്ദരികളായ 50 പേരുടെ പട്ടികയിലുള്ള ഇവര്‍ ജയ് വിലാസ് മഹല്‍, ഉഷ കിരണ്‍ കൊട്ടാരം എന്നിവയുടെ പുനരുദ്ധാരണത്തിലും കുട്ടികള്‍ക്കായി പദ്ധതികള്‍ രൂപീകരിക്കുന്നതിലും പങ്ക് വഹിച്ചിട്ടുണ്ട്. നേരത്തേ, പ്രിയങ്ക ഗാന്ധിയുടെ വരവിനെ, അവര്‍ക്ക് സൗന്ദര്യമുണ്ടെന്നും അത് ഉപയോഗിക്കാമെന്നും ചില ബിജെപി നേതാക്കള്‍ പറഞ്ഞത് വിവാദമായിരുന്നു. പ്രിയദര്‍ശിനിയുടെ വരവോട് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ കൂടാനാണു സാധ്യത.




Next Story

RELATED STORIES

Share it