India

തിരഞ്ഞെടുപ്പ് റാലികള്‍ക്കും റോഡ് ഷോകള്‍ക്കുമുള്ള നിരോധനം നീട്ടി

അഞ്ച് സംസ്ഥാനങ്ങളില്‍ റാലികള്‍ക്കും റോഡ് ഷോകള്‍ക്കുമുള്ള നിരോധനം ജനുവരി 22 വരെ നീട്ടി

തിരഞ്ഞെടുപ്പ് റാലികള്‍ക്കും റോഡ് ഷോകള്‍ക്കുമുള്ള നിരോധനം നീട്ടി
X

ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളില്‍ റാലികള്‍ക്കും റോഡ് ഷോകള്‍ക്കുമുള്ള നിരോധനം ജനുവരി 22 വരെ നീട്ടി. കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

നേരത്തെ ജനുവരി 15 വരെയാണ് നിരോധനം പ്രഖ്യാപിച്ചിരുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണിത്.

300 പേര്‍ക്കോ അതില്‍ കുറവോ ആളുകള്‍ക്ക് ഇരിക്കാവുന്ന കെട്ടിടങ്ങളില്‍ പകുതി ആളുകളെയോ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികള്‍ അനുമതി നല്‍കുന്നത്ര ആളുകളെയോ പങ്കെടുപ്പിച്ച് പരിപാടികള്‍ നടത്താം. ഇത്തരം പരിപാടികളില്‍ പ്രവര്‍ത്തകര്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും മാസ്‌ക് ധരിക്കുന്നുണ്ടെന്നും പാര്‍ട്ടികള്‍ ഉറപ്പുവരുത്തണം.

ഉത്തര്‍പ്രദേശ് ഉള്‍പ്പടെ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ തിയ്യതികള്‍ ജനുവരി 8 നാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരി പത്തുമുതല്‍ ഏഴു ഘട്ടങ്ങളായി യു.പിയിലെ വോട്ടെടുപ്പ് നടക്കും. പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും ഫെബ്രുവരി പതിനാലിന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കും. മണിപ്പൂരിലെ വോട്ടെടുപ്പ് ഫെബ്രുവരി 27, മാര്‍ച്ച് മൂന്ന് തീയതികളില്‍ രണ്ടു ഘട്ടമായി നടത്തും. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.

Next Story

RELATED STORIES

Share it