India

സൈന നെഹ്‌വാളും സഹോദരിയും ബിജെപിയിലേക്ക്

ദേശീയ സെക്രട്ടറി അരുണ്‍ സിങിന്റെ സാന്നിധ്യത്തിലാണ് സൈന അംഗത്വം സ്വീകരിച്ചത്

സൈന നെഹ്‌വാളും സഹോദരിയും ബിജെപിയിലേക്ക്
X

ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ താരം സൈനാ നെഹ്‌വാള്‍ ബിജെപിയിലേക്ക്. ഫെബ്രുവരി എട്ടിന് നടക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞടുപ്പിന് മുന്നോടിയായി പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തും. ഡല്‍ഹിയുടെ തൊട്ടടുത്ത സംസ്ഥാനമായ ഹരിയാനയില്‍ നിന്നുള്ള സൈനയുടെ വരവ് കൂടുതല്‍ വോട്ടുകള്‍ ബിജെപിയിലേക്ക് ആകര്‍ഷിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ദേശീയ സെക്രട്ടറി അരുണ്‍ സിങിന്റെ സാന്നിധ്യത്തിലാണ് സൈന അംഗത്വം സ്വീകരിച്ചത്. ബിജെപിയില്‍ ചേര്‍ന്നതില്‍ അഭിമാനമാണെന്നു സൈന പറഞ്ഞു. സൈന നെഹ്‌വാളിെന്റ സഹോദരി ചന്ദ്രാന്‍ശു നെഹ്‌വാളും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. 2012ല്‍ ഒളിംപിക് മെഡല്‍ നേടിയിട്ടുണ്ട്. ഒളിംപിക് മെഡല്‍ നേടുന്ന ആദ്യ ബാഡ്മിന്റണ്‍ താരമായിരുന്നു. അര്‍ജുന അവാര്‍ഡും ഖേല്‍ രത്‌ന അവാര്‍ഡും നേടിയിട്ടുണ്ട്. നേരത്തേ മോദി അനുകൂല ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിരുന്നു.




Next Story

RELATED STORIES

Share it