India

പട്ടാളത്തിലെ മോശം ഭക്ഷണം: വീഡിയോ പുറത്തുവിട്ട ജവാന്റെ മകന്‍ മരിച്ച നിലയില്‍

ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവിന്റെ 22 കാരനായ മകന്‍ രോഹിതിനെയാണ് ഹരിയാനയിലെ റിവാരിയിലെ കുടുംബവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടച്ചിട്ട മുറിക്കുള്ളില്‍ കൈയില്‍ തോക്കുപിടിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 2017ലാണ് സീമാ സുരക്ഷാ ബാല്‍ ബറ്റാലിയനില്‍ സേവനം അനുഷ്ടിച്ചിരുന്ന ബഹാദൂര്‍ യാദവിന്റെ വെളിപ്പെടുത്തല്‍ വീഡിയോ ഫെയ്‌സ്ബുക്ക് വഴി പുറത്തുവരുന്നത്.

പട്ടാളത്തിലെ മോശം ഭക്ഷണം: വീഡിയോ പുറത്തുവിട്ട ജവാന്റെ മകന്‍ മരിച്ച നിലയില്‍
X
പട്ടാളത്തിലെ മോശം ഭക്ഷണത്തെക്കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ വീഡിയോ പുറത്തുവിട്ട ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ്

ന്യൂഡല്‍ഹി: അതിര്‍ത്തിരക്ഷാ സേനയില്‍ മോശം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്കില്‍ ചിത്രങ്ങളടക്കം വീഡിയോ പോസ്റ്റ് ചെയ്ത ജവാന്റെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി. ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവിന്റെ 22 കാരനായ മകന്‍ രോഹിതിനെയാണ് ഹരിയാനയിലെ റിവാരിയിലെ കുടുംബവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടച്ചിട്ട മുറിക്കുള്ളില്‍ കൈയില്‍ തോക്കുപിടിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. രോഹിത് ജീവനൊടുക്കിയതാണെന്ന് വീട്ടുകാര്‍ തങ്ങളെ വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

ബഹാദൂര്‍ യാദവ് പ്രയാഗ്‌രാജില്‍ കുംഭമേളയ്ക്ക് പോയിരിക്കുകയാണെന്നും അദ്ദേഹത്തെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. 2017ലാണ് സീമാ സുരക്ഷാ ബാല്‍ ബറ്റാലിയനില്‍ സേവനം അനുഷ്ടിച്ചിരുന്ന ബഹാദൂര്‍ യാദവിന്റെ വെളിപ്പെടുത്തല്‍ വീഡിയോ ഫെയ്‌സ്ബുക്ക് വഴി പുറത്തുവരുന്നത്. മോശം കാലാവസ്ഥയിലും വേണ്ടത്ര സൗകര്യവും സജ്ജീകരണങ്ങളുമില്ലാതെയാണ് തങ്ങള്‍ കഴിയുന്നതെന്നും ആവശ്യത്തിനു പരിഗണനയോ നല്ല ഭക്ഷണമോ സേനാംഗങ്ങള്‍ക്കു ലഭിക്കാറില്ലെന്നും തേജ് യാദവ് വീഡിയോയില്‍ കുറ്റപ്പെടുത്തിയിരുന്നു. ജവാന്‍മാര്‍ക്ക് അനുവദിച്ചിരിക്കുന്ന ഭക്ഷണം ഉദ്യോഗസ്ഥര്‍ കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുകയാണ്. രാവിലെ ആറുമുതല്‍ വൈകീട്ട് അഞ്ചുമണിവരെയാണു ജോലി. മഞ്ഞാണെങ്കിലും മഴയാണെങ്കിലും 11 മണിക്കൂറോളം നിന്നാണു ജോലി ചെയ്യുന്നത്.

സര്‍ക്കാരിനെ തങ്ങള്‍ ഒരിക്കലും കുറ്റപ്പെടുത്തില്ല. കാരണം ഞങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം അവിടുന്നു ലഭിക്കുന്നുണ്ട്. എന്നാല്‍, മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് തങ്ങളെ പരിഗണിക്കാത്തതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പണ്ടുമുതലേ പ്രശ്‌നക്കാരനാണ് യാദവെന്നും സ്ഥിരം കൗണ്‍സിലിങ്ങിനു വിധേയനായിരുന്നെന്നുവെന്നുമായിരുന്നു ബിഎസ്എഫിന്റെ വാദം. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷണം നടത്തുകയും പ്രധാനമന്ത്രിയുടെ ഓഫിസ് റിപോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അതിര്‍ത്തിയിലെ ജോലിയില്‍നിന്നും അദ്ദേഹത്തെ പിന്‍വലിക്കുകയും പിന്നീട് അതിര്‍ത്തി രക്ഷാ സേനയില്‍നിന്നും പുറത്താക്കുകയുമായിരുന്നു.

Next Story

RELATED STORIES

Share it