India

ബാബരി മസ്ജിദ് ധ്വംസനം: മുഖ്യപ്രതി വിഎച്ച്പി നേതാവ് വിഷ്ണുഹരി ഡാല്‍മിയ അന്തരിച്ചു

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളുകളായി ഡല്‍ഹിയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ബാബരി മസ്ജിദ് കേസില്‍ ഇപ്പോഴും വിചാരണ നേരിട്ടുവരികയായിരുന്നു വിഷ്ണു ഹരി. ഡല്‍ഹിയിലെ ഗോള്‍ഫ് ലിങ്ക്‌സ് കുടുംബവീട്ടില്‍ വിശ്രമത്തില്‍ കഴിഞ്ഞുവരവെയാണ് മരണം സംഭവിച്ചത്.

ബാബരി മസ്ജിദ് ധ്വംസനം: മുഖ്യപ്രതി വിഎച്ച്പി നേതാവ് വിഷ്ണുഹരി ഡാല്‍മിയ അന്തരിച്ചു
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ മുഖ്യപ്രതിയും വിഎച്ച്പി മുന്‍ അന്താരാഷ്ട്ര പ്രസിഡന്റുമായിരുന്ന വിഷ്ണുഹരി ഡാല്‍മിയ (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളുകളായി ഡല്‍ഹിയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ബാബരി മസ്ജിദ് കേസില്‍ ഇപ്പോഴും വിചാരണ നേരിട്ടുവരികയായിരുന്നു വിഷ്ണു ഹരി. ഡല്‍ഹിയിലെ ഗോള്‍ഫ് ലിങ്ക്‌സ് കുടുംബവീട്ടില്‍ വിശ്രമത്തില്‍ കഴിഞ്ഞുവരവെയാണ് മരണം സംഭവിച്ചത്.

രാമജന്‍മഭൂമി പ്രസ്ഥാനത്തിന് തുടക്കംകുറിച്ച അശോക് സിംഗാളിനും ഗിരിരാജ് കിഷോറിനുമൊപ്പമുണ്ടായിരുന്ന നേതാവായിരുന്നു അദ്ദേഹം. ശ്രീ രാംജന്‍മഭൂമി ന്യാസിന്റെ ട്രസ്റ്റിയും വിഎച്ച്പി കേന്ദ്രീയ മാര്‍ഗദര്‍ശക് മണ്ഡലില്‍ അംഗവുമായിരുന്നു. പ്രമുഖ വ്യവസായശൃംഖലയായ ഡാല്‍മിയാ ഗ്രൂപ്പിന്റെ സ്ഥാപകന്‍ ജയ്ദയാല്‍ ഡാല്‍മിയയുടെ മൂത്ത മകനാണ്. ഇദ്ദേഹത്തിന്റെ മക്കളാണ് ഇപ്പോള്‍ ഡാല്‍മിയ ഗ്രൂപ്പിന്റെ തലപ്പത്തുള്ളത്.









Next Story

RELATED STORIES

Share it