India

അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ കാലാവധി നീട്ടി

2022 ജൂൺ 30 വരെയാണ് കാലാവധി നീട്ടി നൽകിയത്.

അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ കാലാവധി നീട്ടി
X

ന്യൂഡൽഹി: അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി. 2022 ജൂൺ 30 വരെയാണ് കാലാവധി നീട്ടി നൽകിയത്. കേന്ദ്രസർക്കാരിന്റേതാണ് തീരുമാനം. 2017 ജൂലൈ ഒന്നിനാണ് 15-ാമത് അറ്റോർണി ജനറലായി വേണുഗോപാൽ സ്ഥാനമേറ്റത്. മൂന്നു വർഷത്തേക്കായിരുന്നു നിയമനം.

കഴിഞ്ഞ വർഷം വേണുഗോപാലിന്റെ കാലാവധി അവസാനിച്ചിരുന്നു. പ്രായാധിക്യത്താൽ സ്ഥാനം ഒഴിയുകയാണെന്ന് വേണുഗോപാൽ അറിയിച്ചെങ്കിലും കേന്ദ്രസർക്കാർ ഒരു വർഷം കൂടി തൽസ്ഥാനത്ത് തുടരണമെന്ന് അഭ്യർത്ഥിച്ചു. ഈ അഭ്യർത്ഥന കണക്കിലെടുത്ത് അദ്ദേഹം വീണ്ടും അറ്റോർണി ജനറലായി ഒരു വർഷം കൂടി തുടരുകയായിരുന്നു. ഈ കാലാവധി അവസാനിക്കാന്‍ ഇരിക്കെയാണ് വീണ്ടും സര്‍ക്കാര്‍ കാലാവധി നീട്ടി നൽകിയത്.

ആർട്ടിക്കിൾ 370 വകുപ്പ് നീക്കം ചെയ്തതിനെതിരായ ഹരജികൾ, റഫാൽ ഇടപാട്, ആധാർ, കേന്ദ്രം കൊവിഡ് 19 കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട ഹരജികൾ തുടങ്ങി സുപ്രധാന കേസുകളിൽ കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായത് വേണുഗോപാലാണ്.

Next Story

RELATED STORIES

Share it