India

സുവേന്ദു അധികാരിയുടെ പിതാവ് ശിശിര്‍ അധികാരിയും തൃണമൂല്‍ വിട്ട് ബിജെപിയില്‍

മിഡ്‌നാപ്പൂരില്‍ അമിത് ഷാ പങ്കെടുത്ത റാലിയിലാണ് 79കാരനായ ശിശിര്‍ അധികാരി ബിജെപിയില്‍ ചേര്‍ന്നത്. നേരത്തെ ദീര്‍ഘകാലം കോണ്‍ഗ്രസുകാരനായിരുന്ന ശിശിര്‍ അധികാരി പിന്നീട് തൃണമൂലിലേക്ക് ചേക്കേറി. ഇത് അവസാനിപ്പിച്ചാണ് ഇപ്പോള്‍ ബിജെപിയിലെത്തിയിരിക്കുന്നത്.

സുവേന്ദു അധികാരിയുടെ പിതാവ് ശിശിര്‍ അധികാരിയും തൃണമൂല്‍ വിട്ട് ബിജെപിയില്‍
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ മുന്‍ വിശ്വസ്തനും മന്ത്രിയുമായിരുന്ന സുവേന്ദു അധികാരിയുടെ പിതാവും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ ശിശിര്‍ അധികാരിയും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. മിഡ്‌നാപ്പൂരില്‍ അമിത് ഷാ പങ്കെടുത്ത റാലിയിലാണ് 79കാരനായ ശിശിര്‍ അധികാരി ബിജെപിയില്‍ ചേര്‍ന്നത്. നേരത്തെ ദീര്‍ഘകാലം കോണ്‍ഗ്രസുകാരനായിരുന്ന ശിശിര്‍ അധികാരി പിന്നീട് തൃണമൂലിലേക്ക് ചേക്കേറി. ഇത് അവസാനിപ്പിച്ചാണ് ഇപ്പോള്‍ ബിജെപിയിലെത്തിയിരിക്കുന്നത്.

നേരത്തെ സുവേന്ദു അധികാരി മമതയുമായി തെറ്റിപ്പിരിഞ്ഞ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. പിതാവ് ശിശിര്‍ അധികാരിയും ബിജെപിയില്‍ ചേരുമെന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ബിജെപി നേതാവ് മാന്‍സുഖ് മാണ്ട്‌വിയയുമായി ശിശിര്‍ ഇന്ന് ചര്‍ച്ച നടത്തുകയും ചെയ്തു. 23 വര്‍ഷമായി തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പമാണ് അധികാരി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ ആറുവര്‍ഷം മന്ത്രിയായിരുന്നു.

ബംഗാളില്‍ മമതാ ബാനര്‍ജിയുടെ ശക്തനായ എതിരാളിയാണ് സുവേന്ദു അധികാരി. അദ്ദേഹത്തിന്റെ പിതാവിനെ കൂടാതെ സഹോദരനും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയാണ്. സുവേന്ദു അധികാരിക്കെതിരേ നന്ദിഗ്രാമില്‍ മല്‍സരിക്കാനുള്ള മമതയുടെ തീരുമാനത്തെ വിമര്‍ശിച്ച് ശിശിര്‍ അധികാരി രംഗത്തെത്തിയിരുന്നു. ഇതിനുശേഷമാണ് തൃണമൂല്‍ വിട്ട് ശശിര്‍ അധികാരി ബിജെപി പാളയത്തിലെത്തിയത്.

Next Story

RELATED STORIES

Share it